Seminar on development at valanchery proposes INR 3.17 crores to eradicate poverty
വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ സെമിനാർ സംഘടിപ്പിച്ചു. സെമിനാറില്‍ 2012-13ലേക്ക് 4,86,65,000 രൂപയുടെയും 2013-14ലേക്ക് 6,98,25,000 രൂപയുടെയും വികസന പ്രവൃത്തികള്‍ ആവിഷ്കരിച്ചു.
മറ്റു വകയിരുത്തലുകൾ:
- ദാരിദ്ര്യ ലഘൂകരണത്തിന് 3.17 കോടിരൂപ
- പട്ടികജാതി വികസനത്തിന് 1.07 കോടി
- ആരോഗ്യമേഖലക്ക് 69 ലക്ഷം
- കുടിവെള്ളം, ശുചിത്വം എന്നിവയ്ക്ക് 96 ലക്ഷം
- പൊതുമരാമത്തിന് 3.30 കോടി
- വൃദ്ധർ, ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് 97.85 ലക്ഷം
- മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് 17.5 ലക്ഷം
- കായിക വികസനത്തിന് 2.95 ലക്ഷം
- വിദ്യാഭ്യാസ മേഖലയ്ക്ക് 94 ലക്ഷം
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന സെമിനാറില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി.അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷതവഹിച്ചു. നൗഷാദ് അമ്പലത്തിങ്ങല്‍ പദ്ധതി അവതരണം നടത്തി.
Summary: Seminar on development at valanchery proposes INR 3.17 crores to eradicate poverty. the seminar conducted by valanchery grama panchayath at valanchery community hall.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here