HomeNewsGeneralവൃത്തിയുള്ള നഗരസഭയെ കണ്ടെത്താനുള്ള സർവേയിൽ പങ്കെടുക്കാൻ വളാഞ്ചേരിയും

വൃത്തിയുള്ള നഗരസഭയെ കണ്ടെത്താനുള്ള സർവേയിൽ പങ്കെടുക്കാൻ വളാഞ്ചേരിയും

valanchery-muncipality

വൃത്തിയുള്ള നഗരസഭയെ കണ്ടെത്താനുള്ള സർവേയിൽ പങ്കെടുക്കാൻ വളാഞ്ചേരിയും

വളാഞ്ചേരി:വൃത്തിയുള്ള നഗരസഭയെ തിരഞ്ഞെടുക്കുന്നതിനുള്ള സർവേയിൽ പങ്കെടുക്കാൻ വളാഞ്ചേരി നഗരസഭ ഒരുങ്ങുന്നു. രാജ്യത്തെ മികച്ച നഗരങ്ങളെ കണ്ടെത്താൻ കേന്ദ്ര നഗരകാര്യ മന്ത്രാലയമാണ് വിവരശേഖരണം നടത്തുന്നത്. വിവരശേഖരണസംഘം ഈ മാസം നഗരത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ശുചിത്വനിലവാരം വിലയിരുത്തും.

സ്വച്ഛ് ഭാരത് മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി 2017–18 വർഷത്തിൽ നഗരസഭ നടത്തിയ ശുചീകരണ–മാലിന്യ നിർമാർജന പ്രവർത്തനങ്ങളും വിവിധ സ്ഥാപനങ്ങളും സംഘടനകളും പ്രവർത്തനങ്ങളിൽ വഹിച്ച പങ്കും ജനങ്ങളുടെ ശുചിത്വ നിലവാരവും അളക്കുകയാണ് ലക്ഷ്യം.

മാർക്കറ്റുകൾ, കോളനികൾ, ആരാധനാലയങ്ങൾ, ബസ്‍ സ്റ്റാൻഡ്, പൊതു ശുചിമുറികൾ, ഹോട്ടലുകൾ തുടങ്ങിയവ കേന്ദ്രസംഘം പരിശോധിക്കും. നഗരത്തിലെ ശുചിത്വനിലവാരത്തെപ്പറ്റി പൊതുജനാഭിപ്രായവും തേടും. ഈ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇക്കൊല്ലത്തെ ഏറ്റവും വൃത്തിയുള്ള നഗരമേതെന്ന് സർക്കാർ കണ്ടെത്തുന്നത്. പരിശോധനയിൽ മുഴുവൻ നഗരവാസികളും സഹകരിക്കണമെന്നു വളാഞ്ചേരി നഗരസഭാധ്യക്ഷ എം.ഷാഹിന അഭ്യർഥിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!