പെരിന്തൽമണ്ണയിൽ ഹർത്താലിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ നടന്ന കയ്യേറ്റം: യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു
പെരിന്തൽമണ്ണ∙ യുഡിഎഫ് ഹർത്താലിനോടനുബന്ധിച്ച് മാധ്യമ പ്രവർത്തകർക്കു നേരെയുണ്ടായ കയ്യേറ്റത്തിൽ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു. കയ്യേറ്റത്തിനു വിധേയരായ ദൃശ്യ മാധ്യമ പ്രവർത്തകരെ നേതാക്കൾ നേരിൽക്കണ്ട് ഖേദം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട യുഡിഎഫ് പ്രവർത്തകർക്കുനേരെ നടപടിയുണ്ടാകും എന്നും അവർ അറിയിച്ചു. നാലകത്ത് സൂപ്പി, സി.സേതുമാധവൻ, എ.കെ.മുസ്തഫ, വി.ബാബുരാജ്, എം.എം.സക്കീർ ഹുസൈൻ, എം.ബി.ഫസൽ മുഹമ്മദ്, റഷീദ് പാറൽ എന്നിവരടങ്ങിയ സംഘമാണ് മാധ്യമപ്രവർത്തകരെ നേരിൽക്കണ്ട് ഖേദം അറിയിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here