HomeNewsProtestഉദ്യോഗസ്ഥരെ നിയമിക്കുന്നില്ല ഭരണസമിതി അംഗങ്ങള്‍ കല്പകഞ്ചേരി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

ഉദ്യോഗസ്ഥരെ നിയമിക്കുന്നില്ല ഭരണസമിതി അംഗങ്ങള്‍ കല്പകഞ്ചേരി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

kalpakanchery panchayath office

ഉദ്യോഗസ്ഥരെ നിയമിക്കുന്നില്ല ഭരണസമിതി അംഗങ്ങള്‍ കല്പകഞ്ചേരി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

കല്പകഞ്ചേരി: ഉദ്യോഗസ്ഥരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് ഭരണസമിതി അംഗങ്ങള്‍ കല്പകഞ്ചേരി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. യു.ഡി.എഫ്. ഭരിക്കുന്ന കല്പകഞ്ചേരി പഞ്ചായത്തില്‍ ഭരണസമിതി അധികാരത്തില്‍ വന്ന് രണ്ടുവര്‍ഷമായിട്ടും സെക്രട്ടറിയടക്കമുള്ള പ്രധാന ഉദ്യോഗസ്ഥരെപ്പോലും നിയമിക്കാതെ സര്‍ക്കാര്‍ പകപോക്കുകയാണെന്ന് ഭരണപക്ഷം ആരോപിക്കുന്നു. സെക്രട്ടറി, അസിസ്റ്റന്റ് എന്‍ജിനീയര്‍, വി.ഇ.ഒ, യു.ഡി. ക്ലാര്‍ക്ക്, പെര്‍മനന്റ് ഓവര്‍സിയര്‍ തുടങ്ങിയ തസ്തികകളെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്.

ഉദ്യോഗസ്ഥരുടെ അഭാവം പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സംനില്‍ക്കുകയാണ്. ഇതുമൂലം അത്യാവശ്യമായി ലഭിക്കേണ്ട സേവനങ്ങളടക്കം ലഭിക്കാതെ പൊതുജനങ്ങള്‍ കഷ്ടപ്പെടുകയാണെന്നും ഇക്കാര്യം പലപ്രാവശ്യം വകുപ്പുമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും പ്രസിഡന്റ് എന്‍. കുഞ്ഞാപ്പു പറഞ്ഞു. ഈനില തുടര്‍ന്നാല്‍ വകുപ്പുമന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നതടക്കമുള്ള ജനകീയസമരങ്ങള്‍ നടത്തുമെന്നും പ്രസിഡന്റ് പറഞ്ഞു. ഉപരോധസമരം എന്‍. കുഞ്ഞാപ്പു ഉദ്ഘാടനംചെയ്തു. പി. സൈതാലിക്കുട്ടി, കോട്ടയില്‍ കരീം, രാമചന്ദ്രന്‍ നെല്ലിക്കുന്ന്, അടിയാട്ടില്‍ ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!