കടകൾക്ക് തീയിടുന്നത് വിനോദമാക്കിയ യുവാവ് കുറ്റിപ്പുറത്ത് പിടിയിൽ
കുറ്റിപ്പുറം: രാത്രിക്കാലങ്ങളിൽ അടങ്ങുകിടക്കുന്ന കടകൾക്ക് തീയിടുന്നത് വിനോദമാക്കിയ യുവാവ് പിടിയിൽ. കുമ്പിടി സ്വദേശി മുസ്തഫ (19) ആണ് പിടിയിൽ. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് ബേബി പ്ലാനറ്റ് എന്ന കുട്ടികളുടെ വസ്ത്രവില്പനശാല കത്തി നശിച്ചിരുന്നു. സമീപത്തെ സി.ഐ.ടി.യു വിശ്രമകേന്ദ്രവും ഭാഗികമായി കഥ്റ്റിയിരുന്നു. ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക വിവരങ്ങൾ പുറത്ത് വന്നിരുന്നെങ്കിലും പോലീസ് ഉദ്യോഗസ്ഥർക്കുണ്ടായ ചില സംശയങ്ങളാണ് കത്തിച്ചതിലേക്കുള്ള അന്വേഷങ്ങൾക്ക് വഴിവച്ചത്.
സമീപത്ത് സ്ഥിതി ചെയ്തിരുന്ന സിസിടിവി പരിശോധിച്ച പോലീസിന് ഒരാൾ കടയ്ക്ക് തീയിടുന്ന ദൃശ്യം കാണുവാൻ കഴിഞ്ഞു. ഇയാളെ തിരഞ്ഞിറങ്ങിയ പോലീസ് തീ വയ്ക്കുന്നത് മൻസൂറാണെന്ന് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്. റെയിൽവെ സ്റ്റേഷൻ പരിസരത്ത് അന്തിയുറങ്ങുന്ന ഇയാൾ അർധരാത്രിക്ക് ശേഷമാണ് ഇത്തരം കൃത്യങ്ങൾക്ക് ഇറങ്ങിത്തിരിക്കാറുള്ളത്. റെയിൽവെ പരിസരങ്ങളുമായി ബന്ധപ്പെട്ടുള്ള പല കുറ്റകൃത്യങ്ങളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കുറ്റിപ്പുറം എസ്.ഐ നിപുൺ ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുറ്റിപ്പുറം റെയിൽവെ സ്റ്റേഷൻ പരിസരത്തു വച്ച് പിടികൂടി. കടക്ക് തീപടരുമ്പോള്‍ സമീപത്ത് പെട്രോള്‍ നിറച്ച ടാങ്കര്‍ ലോറിയുണ്ടായിരുന്നു.നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ് വലിയൊരപകടം ഒഴിഞ്ഞ്മാറിയത്. ഫയര്‍ഫോഴ്സ് എത്തി തീ പിന്നീട് പൂര്‍ണമായും അണച്ചു.
ഐപിസി 436 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here