റിപ്പബ്ലിക്ക് ദിനത്തിൽ അംഗൻവാടിക്ക് പുതുമോടി നൽകി കുറ്റിപ്പുറം എംഇഎസ് കോളേജ് വിദ്യാർഥികൾ
കുറ്റിപ്പുറം: കുറ്റിപുറം പഞ്ചായത്തിലെ തങ്ങൾപടിയിൽ സ്ഥിതി ചെയ്യുന്ന അംഗൻവാടിയെ പുതുമോടി നൽകി ഒരു പറ്റം എൻജിനീയറിങ്ങ് വിദ്യാർഥികൾ. വർഷങ്ങൾ ആയി കാടുപിടിച്ചു സർക്കാർ ആനുകൂല്യങ്ങൾ ഒന്നും തന്നെയത്താതെ അവഗണിക്കപ്പെട്ടു കിടന്നിരുന്ന തങ്ങൾ പടി സ്വദേശത്തെ അംഗൻവാടിയാണ് വിദ്യാർഥികളുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി പുതുജീവൻ വച്ചത്. കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ്ങ് കോളേജിലെ ഇലക്ട്രിക്കൽ ഡിപാർട്മെന്റിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ ചേർന്നു 69-മത് റിപ്പബ്ലിക്ക് ദിനത്തോടനുനുബന്ധിച്ച് അംഗൻവാടി പരിസരം വൃത്തിയാക്കുകയും കെട്ടിടത്തിന്റെ പഴക്കം ചെന്ന ചുമരുകൾക്ക് ചായം പൂശുകയും ചെയ്തു. തവനൂർ പഞ്ചായത്ത് പ്രസിഡന്റ് സുബ്രമണ്യനും വാർഡ് മെമ്പറും മറ്റു പ്രാദേശിക നേതാക്കളും സ്ഥലത്തെത്തി വിദ്യാർഥികളെ അഭിനന്ദിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here