HomeNewsReligionപൈങ്കണ്ണൂർ ക്ഷേത്ര സമുച്ചയത്തിൽ ചുറ്റമ്പലത്തിനു തറക്കല്ലിട്ടു

പൈങ്കണ്ണൂർ ക്ഷേത്ര സമുച്ചയത്തിൽ ചുറ്റമ്പലത്തിനു തറക്കല്ലിട്ടു

painkannur-temple

പൈങ്കണ്ണൂർ ക്ഷേത്ര സമുച്ചയത്തിൽ ചുറ്റമ്പലത്തിനു തറക്കല്ലിട്ടു

വളാഞ്ചേരി ∙ പൈങ്കണ്ണൂർ ക്ഷേത്ര സമുച്ചയത്തിലെ

വിഷ്ണുക്ഷേത്രത്തോടനുബന്ധിച്ചു പുതുക്കിപ്പണിയുന്ന ചുറ്റമ്പലത്തിന്റെ ശിലാസ്ഥാപനം തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട് നിർവഹിച്ചു.

ഭക്തജനസദസ്സ് മലബാർ ദേവസ്വം ബോർഡ് അംഗം എൻ.പി.ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി.കെ.ഗോവിന്ദൻകുട്ടി ആധ്യക്ഷ്യം വഹിച്ചു.ചുറ്റമ്പല നിർമാണ ഫണ്ട് നീലമന ശങ്കരനാരായണൻ എമ്പ്രാന്തിരി ഉദ്ഘാടനം ചെയ്തു.

മലബാർ ദേവസ്വം ബോർഡ് അംഗം സുബ്രഹ്മണ്യൻ വിവരണിക പ്രകാശനം നിർവഹിച്ചു. ശിൽപി തിരുനാവായ ഷൺമുഖൻ ആചാരി നിർമാണ പ്രവർത്തന സമർപ്പണം നടത്തി. ക്ഷേത്രം ട്രസ്റ്റി എം.എം.അഷ്ടമൂർത്തി നമ്പൂതിരിപ്പാട്, എക്സിക്യൂട്ടീവ് ഓഫിസർ കെ.വേണുഗോപാൽ, പി.ഹരിദാസൻ, എ.പി.ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!