തണ്ണീർത്തട സംരക്ഷണ പ്രതിജ്ഞയുമായി തൊഴുവാനൂർ എഎൽപി സ്കൂൾ വിദ്യാർഥികൾ
വളാഞ്ചേരി: കുട്ടികൾ കുളക്കരയിലെത്തി; പടവുകളിലിരുന്ന് തണ്ണീർത്തട സംരക്ഷണ പ്രതിജ്ഞയുമെടുത്തു. തൊഴുവാനൂർ എഎൽപി സ്കൂളിലെ വിദ്യാർഥികളാണ് കാവുംപുറം തൈക്കാട്ട് കുളത്തിന്റെ പടവുകളിലിരുന്നു ജലത്തെ തൊട്ടറിഞ്ഞ് പ്രതിജ്ഞയെടുത്തത്. വളാഞ്ചേരി വയൽ പരിസ്ഥിതി കൂട്ടായ്മ, തണ്ണീർത്തട സംരംക്ഷണ ദിനാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി നഗരസഭാധ്യക്ഷ എം.ഷാഹിന ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ കെ.ഫാത്തിമക്കുട്ടി ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പരിസ്ഥിതിസംഘം കോഓർഡിനേറ്റർ എം.പി.എ.ലത്തീഫ് ക്ലാസെടുത്തു. പ്രധാനാധ്യാപകൻ പി.എം.മുസമ്മിൽ ജിഫ്രി, നിസാർ പാലക്കൽ, റഫീഖ് നാസർ, നൂറുൽ ആബിദ് നാലകത്ത്, നാസർ ഇരിമ്പിളിയം, കെ.മഫ്റൂഖ്, അൻവർ തുറയ്ക്കൽ, സി.ദാവൂദ്, കുഞ്ഞാവ വാവാസ്, ടി.എം.ശ്രീദേവി, സി.പി.ഉബൈദ് തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here