സൌദിയിലേക്ക് നഴ്സുമാർക്ക് ഇപ്പോൾ അപേക്ഷിക്കാം
സൌദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന അൽമനാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിൽ വനിതാ നഴ്സുമാരുടെ ഒഴിവുണ്ട്.
യോഗ്യത: ബിഎസ്സി/ജിഎൻഎം
പ്രായ പരിധി: 40 വയസ്സിന് താഴെ
പ്രവൃത്തി പരിചയം: 2 വർഷത്തിൽ കുറയാതെ ഏതെങ്കിലും ഡിപാർട്ട്മെന്റിൽ പ്രവൃത്തിച്ച് പരിചയം
മറ്റ് വിവരങ്ങൾ:
- 3 വർഷത്തേക്കാണ് കരാർ
- ഓരോ 12 മാസം കൂടുമ്പോഴും 21 ദിവസത്തെ പെയ്ഡ് ലീവ് ലഭിക്കുന്നു
- താമസം, യാത്രാ, ഭക്ഷണം (ഡ്യൂട്ടി സമയത്ത്), യൂണിഫോം എന്നിവ നൽകുന്നതാണ്
- സൌദി ലേബർ നിയമം പ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നു.
എല്ലാ അറ്റ്സ്റ്റേഷനുകളും പ്രൊമെട്രിക്ക് പരീക്ഷകളും പാസായവരും അപേക്ഷിച്ചാൽ മതിയാകും. അപേക്ഷകർ ഏറ്റവും പുതിയ സിവി, (കളർ ഫോട്ടോ സഹിതം), ഇന്ത്യൻ റജിസ്റ്റ്രേഷൻ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, പ്രോമെട്രിക് റിസൾട്ട്, ഭർത്താവിന്റെ ജോലി വിവരങ്ങൾ തുടങ്ങിയവ rmt5.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കുക. അവസാന തിയ്യതി മാർച്ച് 10, 2018.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here