എടയൂർ കൃഷിഭവനിൽ ബയോസെന്റർ ആൻഡ് ടെക്നോളജി ഹബ്ബ് പ്രവർത്തനമാരംഭിച്ചു
എടയൂർ: ആത്മ ജില്ലാതല പദ്ധതിയുടെ ഭാഗമായി എടയൂർ കൃഷിഭവനിൽ ബയോസെന്റർ ആൻഡ് ടെക്നോളജി ഹബ്ബ് പ്രവർത്തനമാരംഭിച്ചു. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനകർമ്മം നിർവഹിച്ചു.
എടയൂർ കൃഷിഭവൻ കർഷകസൗഹൃദ ഓഫിസാക്കി മാറ്റുന്നതിനു പഞ്ചായത്ത്, ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കെട്ടിടത്തിന്റെ സമർപ്പണവും കേരഗ്രാമം പദ്ധതിയുടെയും ജില്ലാ പച്ചക്കറിക്കൃഷി വിള ആനുകൂല്യങ്ങളുടെയും വിതരണവും എടയൂർ കൃഷിഭവനിലെ പുതിയ വെബ്സൈറ്റിന്റെ പ്രകാശനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ആധ്യക്ഷ്യം വഹിച്ചു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി, എടയൂർ പഞ്ചായത്ത്പ്രസിഡന്റ് കെ.കെ.രാജീവ്, വൈസ് പ്രസിഡന്റ് ആർ.കെ.പ്രമീള, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്അംഗം മൊയ്തു എടയൂർ, പഞ്ചായത്ത് അംഗങ്ങളായ വി.പി.എ.ഷുക്കൂർ, കെ.കെ.മോഹനകൃഷ്ണൻ, ടി.അബ്ദുല്ലക്കുട്ടി, കൃഷി ഡപ്യൂട്ടി ഡയറക്ടർ എൻ.യു.സദാനന്ദൻ, എൽ.ജയന്തി, കെ.പി.അബ്ദുൽഗഫൂർ, എ.എൻ.ജോയ്. കെ.മുഹമ്മദ്കുട്ടി, വള്ളൂരാൻ മൊയ്തീൻ, കെ.ഗോപിനാഥൻ, പഞ്ചായത്ത് സെക്രട്ടറി പി.വിനോദ്കുമാർ, കൃഷിഓഫിസർ പി.ശ്രീലേഖ, എം.കെ.നാരായണൻ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here