എടയൂർ മുളകിന് ഭൌമസൂചിക അംഗീകാരം ലഭിക്കുന്നു
എടയൂർ: പ്രസിദ്ധമായ എടയൂർ മുളകിന് ഭൌമസൂചിക അംഗീകാരം ലഭിക്കുന്നു. മുളകിനു ഭൗമസൂചിക റജിസ്ട്രേഷനു കാർഷിക സർവകലാശാലയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി കൃഷി മന്ത്രി വിഎസ് സുനിൽ കുമാർ അറിയിച്ചു.
എടയൂർ കൃഷിഭവനിൽ ആരംഭിക്കുന്ന ബയോസെന്റർ ആൻഡ് ടെക്നോളജി ഹബ്ബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൊണ്ടാട്ടമുളക് ഉണ്ടാക്കുന്നതിനായി പ്രധാനമായും
ഉപയോഗിക്കുന്ന ഇനമാണ് എടയൂർ മുളക്. സാധാരണ മുളകിനേക്കാൾ കൂടുതൽ വലുപ്പവും വണ്ണവും ഉള്ള ഈ മുളക് വിപണിയിലും നല്ലൊരു സ്ഥാനം വഹിക്കുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here