HomeNewsProtestഇന്ധന വില വര്‍ധനവിനെതിരെ എസ്ഡിപിഐ പ്രതിഷേധം: വളാഞ്ചേരിയിൽ നേരിയ സംഘർഷം

ഇന്ധന വില വര്‍ധനവിനെതിരെ എസ്ഡിപിഐ പ്രതിഷേധം: വളാഞ്ചേരിയിൽ നേരിയ സംഘർഷം

sdpi-valanchery

ഇന്ധന വില വര്‍ധനവിനെതിരെ എസ്ഡിപിഐ പ്രതിഷേധം: വളാഞ്ചേരിയിൽ നേരിയ സംഘർഷം

ഇന്ധന വില വര്‍ധനവിനെതിരെ സംസ്ഥാന വ്യാപകമായി എസ്‌ഡി‌പി‌ഐ നടത്തുന്ന റോഡ് നിശ്ചലമാക്കല്‍ സമരം സംഘടിപ്പിച്ചു. രാവിലെ 9.30 മുതല്‍ 9.40 വരെ പത്ത് മിനിട്ട് സമയം വാഹനങ്ങളെല്ലാം റോഡില്‍ നിശ്ചലമാക്കിയിട്ടുള്ള പ്രതിഷേധമാണ് സംഘടിപ്പിച്ചത്. sdpi-valancheryപെട്രോള്‍, ഡീസല്‍ വില നിര്‍ണ്ണയാധികാരം ഓയില്‍ കമ്പനികളില്‍ നിന്ന് തിരിച്ച് പിടിക്കുക, കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കി വരുന്ന ഭീമമായ ഇന്ധന നികുതി കുറക്കുക എന്നീ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.പെട്രോളിനും ഡീസലിനും ഇപ്പോള്‍ നാം നല്‍കി കൊണ്ടിരിക്കുന്ന വിലയില്‍ പകുതിയോളം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതിയാണ്. വില വര്‍ധനവ് അസഹ്യമായി ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍  ഈ നികുതിയില്‍ ചെറിയൊരിളവ് വരുത്താന്‍ പോലും സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. ജനപക്ഷമല്ലാത്ത ഇത്തരം സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ശക്തമായ ജന രോഷമാണ് റോഡ് നിശ്ചലമാക്കല്‍ സമരത്തില്‍ പ്രതിഫലിച്ചത്. sdpi-valanchery

പെട്രോളിനും ഡീസലിനും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഈടാക്കുന്ന നികുതിയിൽ പ്രതിഷേധിച്ച് വളാഞ്ചേരി ടൗണിൽ എസ്‌ഡി‌പി‌ഐ യുടെ നേതൃത്വത്തിൽ വാഹങ്ങൾ നിർത്തിയിട്ട് നടത്തിയ പ്രതിഷേധം നേരിയ തോതിൽ സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വളാഞ്ചേരി നടന്ന സംഘർഷത്തിൽ കണ്ടാലറിയാവുന്ന 25 പേർക്കെതിരെ കേസെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!