HomeTravelമലപ്പുറത്തു നിന്ന് 267 രൂപയ്ക്ക് മൈസൂരുവിലേക്ക് യാത്ര പോകാം

മലപ്പുറത്തു നിന്ന് 267 രൂപയ്ക്ക് മൈസൂരുവിലേക്ക് യാത്ര പോകാം

mysuru bus

മലപ്പുറത്തു നിന്ന് 267 രൂപയ്ക്ക് മൈസൂരുവിലേക്ക് യാത്ര പോകാം

മലപ്പുറം: മൈസൂരുവിലേക്ക് യാത്രപോകാന്‍ തയ്യാറായി നില്‍ക്കുകയാണോ. 267 രൂപയ്ക്ക് മലപ്പുറത്തുനിന്ന് മൈസൂരുവിലേക്ക് കെ.എസ്.ആര്‍.ടി.സിയില്‍ഇനി സുഖമായി യാത്രചെയ്യാം. മുടങ്ങിപ്പോയ മലപ്പുറം-മൈസൂരു കെ.എസ്.ആര്‍.ടി.സി. തിങ്കളാഴ്ച മുതല്‍ വീണ്ടും ഓടിത്തുടങ്ങി.mysuru bus

വൈകീട്ട് 5.10-ന് ഡിപ്പോയില്‍നിന്ന് യാത്ര തുടങ്ങും. മഞ്ചേരി, അരീക്കോട്, താമരശ്ശേരി, കല്‍പ്പറ്റ, മാനന്തവാടി, കുട്ട വഴിയാണ് യാത്ര. രാത്രി 12-ന് മൈസൂരുവിലെത്തും. തിരിച്ചുള്ള യാത്ര രാവിലെ 6.30-ന് ആരംഭിക്കും.

സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, അരീക്കോട്, മഞ്ചേരി വഴിയാണ് തിരിച്ചുള്ള യാത്ര. ഉച്ചയ്ക്ക് 1.05-ന് മലപ്പുറത്തെത്തും. കെ.എസ്.ആര്‍.ടി.സിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൈറ്റില്‍ ടിക്കറ്റ് ഓണ്‍ലൈനായും ബുക്ക് ചെയ്യാം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!