HomeNewsAccidentsവട്ടപ്പാറയിൽ കണ്ടെയ്നർ ട്രക്ക് ഓട്ടോറിക്ഷക്കു മുകളിലേക്ക് മറിഞ്ഞ് മൂന്ന് വളാഞ്ചേരി സ്വദേശികൾ മരിച്ചു

വട്ടപ്പാറയിൽ കണ്ടെയ്നർ ട്രക്ക് ഓട്ടോറിക്ഷക്കു മുകളിലേക്ക് മറിഞ്ഞ് മൂന്ന് വളാഞ്ചേരി സ്വദേശികൾ മരിച്ചു

vattappara-accident

വട്ടപ്പാറയിൽ കണ്ടെയ്നർ ട്രക്ക് ഓട്ടോറിക്ഷക്കു മുകളിലേക്ക് മറിഞ്ഞ് മൂന്ന് വളാഞ്ചേരി സ്വദേശികൾ മരിച്ചു

വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ വീണ്ടും വാഹനാപകടം. മൂന്ന് മരണം. ഓട്ടോ ഓടിച്ചിരുന്ന കാട്ടുബാവ മൊയ്തീൻ കുട്ടി മകൻ മുഹമ്മദ് നിസാർ (32), യാത്രക്കാരായ ഖദീജ (50), മരുമകളായ ഷാഹിന (25) എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം വളാഞ്ചേരി പാലച്ചുവട് സ്വദേശികളാണ്.

വൈകീട്ട് നാലരയോടെയാണ് സംഭവം. 35 ടണോളം ഭാരമുള്ള മാർബിൾ കയറ്റിവന്ന ലോറി  വളവുകളിലൊന്നിൽ വച്ച് നിയന്ത്രണം വിട്ട് മറികടന്നുകൊണ്ടിരിക്കുകയായിരുന്ന ഓട്ടോയുടെ മുകളിലേക്ക് മറിയികയായിരുന്നു. ട്രക്കിന്റെ ഭാരക്കൂടുതൽ മൂലം ഒരു മണിക്കൂറോളം നേരം ഓട്ടോറിക്ഷ അതിനടിയിൽ കിടന്നു. ഇത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.

അപകടത്തിൽ ഓട്ടോ നാമാവശേഷമായി. മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കും വിധം ചതഞ്ഞരഞ്ഞിരുന്നു.

മരിച്ചവരുടെ മൃതദേഹങ്ങൾ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെതുടർന്ന് രണ്ട് മണിക്കൂറോളം ഇതു വഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു.

വളാഞ്ചേരി, കാടാമ്പുഴ പൊലീസും നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഖദീജയുടെ മകൾ: ഫാത്തിമഫിദ.

ആതവനാട് ചോറ്റൂർ കുന്നത്ത് ഹസന്റെയും ആയിഷയുടെയും മകളാണ് മരിച്ച ഷാഹിന. മക്കൾ: അനു അനീസ്, ആൻലി അനീസ്. ഓട്ടോ ഡ്രൈവർ മുഹമ്മദ് നിസാറിന്റെ ഭാര്യ: ഇസ്രത്ത്. മക്കൾ: മുഹമ്മദ് റിസ്‍‌വിൻ, മുഹമ്മദ് റിസാൽ. ഖദീജയുടെയും ഷാഹിനയുടെയും കബറടക്കം തൊഴുവാനൂർ ജുമാ മസ്‍ജിദിൽ. മുഹമ്മദ് നിസാറിന്റെ കബറടക്കം കോട്ടപ്പുറം ജുമാ മസ്ജിദിൽ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!