HomeNewsAccidentsവട്ടപ്പാറ അപകടകാരണം കണ്ടെയ്‌നര്‍ ലോറിയുടെ അമിതവേഗം; ഡ്രൈവര്‍ ഒളിവില്‍

വട്ടപ്പാറ അപകടകാരണം കണ്ടെയ്‌നര്‍ ലോറിയുടെ അമിതവേഗം; ഡ്രൈവര്‍ ഒളിവില്‍

vattappara-accident

വട്ടപ്പാറ അപകടകാരണം കണ്ടെയ്‌നര്‍ ലോറിയുടെ അമിതവേഗം; ഡ്രൈവര്‍ ഒളിവില്‍

വളാഞ്ചേരി: ചൊവ്വാഴ്ച മൂന്നുപേരുടെ മരണത്തിനിടയാക്കിയ വട്ടപ്പാറ വളവിലെ അപകടത്തിനുകാരണം കണ്ടെയ്‌നര്‍ ലോറിയുടെ അമിതവേഗമാണെന്ന് മോട്ടോര്‍വാഹന വകുപ്പിന്റെ പ്രാഥമികനിഗമനം.

അമിതവേഗത്തില്‍ ഇറക്കമിറങ്ങിവന്ന കണ്ടെയ്‌നര്‍ വളവില്‍വെച്ച് ഓട്ടാറിക്ഷകണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയും മറിയുകയുമാണുണ്ടായതെന്നും തിരൂര്‍ ജോയിന്റ് ആര്‍.ടി.ഒ പി.എ. നസീര്‍ പറഞ്ഞു.

കണ്ടെയ്‌നര്‍ലോറിയുടെ ഡ്രൈവറെക്കുറിച്ച് പോലീസിന് ഇതുവരെ വിവരം ലഭിച്ചില്ല. ഡ്രൈവര്‍ ഒളിവിലാണ്. ഗുഡ്‌സ് വെഹിക്കിള്‍ രജിസ്റ്റര്‍ ലഭ്യമല്ലാത്തതിനാലാണ് ഡ്രൈവറെക്കുറിച്ചോ കണ്ടെയ്‌നര്‍ എവിടെനിന്ന് എവിടേക്കാണ് പോകുന്നതെന്ന വിവരമോ ലഭ്യമാകാത്തതെന്ന് വളാഞ്ചേരി പോലീസ് പറഞ്ഞു. ലോറിയുടെ മട്ടാഞ്ചേരിയിലുള്ള മാനേജരെ ബന്ധപ്പെട്ടെങ്കിലും വിവരം കിട്ടിയിട്ടില്ല.

ചൊവ്വാഴ്ച വൈകുന്നേരമാണ് വട്ടപ്പാറയില്‍ കണ്ടെയ്‌നര്‍ലോറി ഓട്ടോയ്ക്കുമുകളിലേക്ക് മറിഞ്ഞ് ഡ്രൈവറും രണ്ട് സ്ത്രീകളുമുള്‍പ്പെടെ മൂന്നുപേര്‍ ദാരുണമായി മരിച്ചത്.

ഓട്ടോഡ്രൈവര്‍ വളാഞ്ചേരി പാലച്ചോട് കാട്ടുബാവ മൊയ്തീന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് നിസാര്‍ (33), യാത്രക്കാരായ വളാഞ്ചേരി പാലച്ചോട് തയ്യില്‍ പരേതനായ സൈതലവിയുടെ ഭാര്യ കദീജ (48), മരുമകള്‍ ഷാഹിന (25) എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!