HomeNewsPoliticsബൈപാസ് വിഷയം: സാമൂഹിക മാധ്യമങ്ങളിലെ ആരോപണങ്ങൾക്ക് മന്ത്രിയുടെ വിശദീകരണം

ബൈപാസ് വിഷയം: സാമൂഹിക മാധ്യമങ്ങളിലെ ആരോപണങ്ങൾക്ക് മന്ത്രിയുടെ വിശദീകരണം

allegation-reply

ബൈപാസ് വിഷയം: സാമൂഹിക മാധ്യമങ്ങളിലെ ആരോപണങ്ങൾക്ക് മന്ത്രിയുടെ വിശദീകരണം

വളാഞ്ചേരി: കഞ്ഞിപ്പുര-മൂടാൽ ബൈപാസ് വിഷയത്തിൽ തന്നെ കാണാൻ വന്ന ജനകീയ സമര സമിതി അംഗങ്ങൾക്ക് നേരിട്ട അവഗണന എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ മന്ത്രി കെ‌ടി ജലീലിന്റെ വിശദീകരണം.allegation-reply ജനകീയ സമര സമിതിയുടെ രൂപീകരണത്തെയും അതിന്റെ പ്രവർത്തനങ്ങളെയും അഭിനന്ദിക്കുന്നെന്നും മന്ത്രി പറഞ്ഞു. സമിതിയുടെ ഹർത്താൽ നടത്തിയതിനെ താൻ എതിർക്കുന്നില്ലെന്നും സർക്കാരിന്റെ ശ്രദ്ധ വിഷയത്തിലേക്ക് കൊണ്ടുവരാൻ ഇത്തരം സമരങ്ങൾ വേനമെന്നും അഭിപ്രായപ്പെട്ടു.

തന്നെ വന്നു കണ്ട സമര സമിതി അംഗങ്ങളോട് താൻ പദ്ധതിയുടെ പൂർത്തീകരണത്തിനായി ആവശ്യമായ തുകയെ കുറിച്ച് പറഞ്ഞിരുന്നുവന്നും ആ തുക എത്രയും പെട്ടെന്ന് അനുവധിപ്പിച്ച് ഒരു വർഷത്തിനകം ബൈപാസ് നിർമ്മാണം പൂർത്തീകരിക്കാമെന്നും പറഞ്ഞുവെന്ന് മന്ത്രി. ചിരിച്ചു കൊണ്ട് അവർ ചോദിച്ചത് എപ്പോൾ പണി തുടങ്ങുമെന്ന് പറയാനായിരുന്നു. അത് തനിക്കോ മറ്റാർക്കോ പറയാനാകില്ലെന്നും കാരനം ഇത് സർക്കാരിന്റെ പണം ചിലവഴിക്കുന്ന പരിപാടിയാണെന്നും അതിന് നടപടിക്രമങ്ങൾ ഉണ്ടെന്നും മന്ത്രി മറുപടിയും നൽകി. kt jaleel kanjippuraഎന്തു തടസങ്ങൾ ഉണ്ടെങ്കിലും കഞ്ഞിപ്പുര ബൈപാസ് തുറന്ന് കൊടുക്കുന്ന ഒരു സ്ഥിതി ഉണ്ടാകുമെന്ന് അവരോട് ആവർത്തിച്ച മന്ത്രിയോട് കൂട്ടത്തിലൊരാൾ എന്തോ പറഞ്ഞപ്പോഴാണ് നിങ്ങൾക്ക് ഇപ്പോൾ തന്നെ തുടങ്ങണമെന്നുണ്ടെങ്കിൽ നിങ്ങൾ തന്നെ പണമെടുത്ത് തുടങ്ങിക്കൊള്ളാനും സർകാരിന്റെ പണമെടുക്കുന്നതിന് നടപടിക്രമങ്ങളുണ്ടെന്നും പറഞ്ഞതെന്ന് മന്ത്രി വിശദീകരിച്ചു. നടപടിക്രമങ്ങളെകുറിച്ച് അറിവുള്ളവരാണ് തന്നെ വന്ന് കണ്ടതെന്നും എന്നാൽ മാന്യമായ പെരുമാറ്റമുണ്ടായില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

അപകടം ഉണ്ടായ സമയത്ത് സ്ഥലത്ത് ഉണ്ടാവാതിരുന്നതിനാലാണ് അന്ന് താൻ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാതിരുന്നത്. അവരുടെ വീടുകൾ സന്ദർശിച്ച ശേഷം അവർക്ക് വേണ്ട സാമ്പത്തികമായ സഹായങ്ങൾ ലഭ്യമാക്കുന്നതിന് സർക്കാരിന്റെ പ്രതിനിധി എന്ന നിലയിൽ ശ്രമിക്കുമെന്ന് അവരുടെ വീട്ടുകാരോട് പറയുകയും ചെയ്തു. അതിനെയും വികലമായി ചിത്രീകരിക്കാനും ശ്രമം നടന്നുവെന്ന് മന്ത്രി പറഞ്ഞു.

നാടിന്റെ പൊതു ആവശ്യത്തിന് മുനടിക്കുന്ന പ്രചരണത്തിൽ നിന്നും പ്രവർത്തനത്തിൽ നിന്നും വിട്ടു നിൽക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പല കാര്യങ്ങളും ചെയ്തു തീർക്കാനുണ്ടെന്നും അതിന് കക്ഷി രാഷ്ട്രീയത്തിനപ്പുറം എല്ലാവരും ഒന്നിച്ച് നിൽക്കണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!