വട്ടപ്പാറയെ അപകടമുക്തമാക്കാൻ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ സമരകാഹളജ്വാല നടത്തി
വളാഞ്ചേരി: വട്ടപ്പാറയിൽ ഇനിയുമൊരു ദുരന്തം ആവർത്തിക്കരുതെന്ന അപേക്ഷയുമായി വളാഞ്ചേരിയിലെ സന്നദ്ധസംഘടനകളുടെ കൂട്ടായ്മയിൽ നഗരത്തിൽ സമരകാഹളജ്വാല സംഘടിപ്പിച്ചു. കഞ്ഞിപ്പുര–മൂടാൽ ബൈപാസ് അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കുക, കഴിഞ്ഞ ദിവസം വട്ടപ്പാറയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തികസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
കൂട്ടായ്മയിൽ സ്ത്രീകളും കുട്ടികളും കുടുംബങ്ങളും കക്ഷിരാഷ്ട്രീയ ഭേദമെന്യേ നാട്ടുകാരും അണിചേർന്നു. നജീബ് കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു. ഡോ. എൻ.മുഹമ്മദലി, സമരകാഹളജ്വാല തെളിച്ചു. കെ.വിജയലക്ഷ്മി, പി.മാനവേന്ദ്രനാഥ്, ബാലകൃഷ്ണൻ വലിയാട്ട്, സി.രാമകൃഷണൻ, ഡോ. ദീപുജേക്കബ്, പി.വി.ആർ.കെ.നായർ, രാധാമണി അയങ്കലത്ത്, പി.വി.ബദറുന്നീസ, കെ.സുധാകരൻ, കുഞ്ഞിപ്പ, മനു കോട്ടീരി, പി.സൈതാലിക്കുട്ടി ഹാജി, വി.പി.എം.സ്വാലിഹ്, വെസ്റ്റേൺ പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. സമാപനം കുറിച്ചു പ്രവർത്തകർ കാഹളജ്വാലയും പ്രകാശിപ്പിച്ചു. വൈക്കത്തൂർ അരങ്ങ് കലാസമിതി ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here