ദേശീയപാത വികസനം; വളാഞ്ചേരി മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വിവാദം അടിസ്ഥാനരഹതമാണെന്ന് ചെയര്‍പേഴ്‌സൺ
ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പിനെ വളാഞ്ചേരി മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വിവാദം അടിസ്ഥാനരഹതമാണെ് നഗരസഭാ ചെയപേഴ്‌സൺ അറിയിച്ചു. ദേശീയപാതാ വികസനത്തിന്റെ സ്ഥലമെടുപ്പ് ആരംഭിക്കും വരെ പുതിയ അലൈന്‍മെന്റ് സംബന്ധിച്ച് രേഖാമൂലമുള്ള യാതൊരു അറിയിപ്പും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്നും മുനിസിപ്പാലിറ്റിയിൽ ലഭിച്ചിട്ടില്ല.
സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് 19തീയതി മുനിസിപ്പാലിറ്റിയിൽ ഡെപ്യൂട്ടി കളക്ടർ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് പുതിയ അലൈന്‍മെന്റ് സംബന്ധിച്ച് മുനിസിപ്പാലിറ്റിയെ അറിയിച്ചിട്ടുണ്ട് എന്ന തെറ്റിദ്ധാരണാജനകമായ പരാമര്‍ശം വന്നത്. അതിനെ തുടർന്ന് നിരന്തരം ആവശ്യപ്പെടതിന് ശേഷം മാത്രമാണ് മാര്‍ച്ച് 22 ന് ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ സര്‍വ്വേ നമ്പരും വിശദാംശങ്ങളും അറിയിച്ചു കൊണ്ടുള്ള ഇ-മെയിൽ മുനിസിപ്പാലിറ്റിയിലേക്ക് അയച്ചു തരുന്നത്. അത് ലഭിക്കുമ്പോൾ പക്ഷേ, സ്ഥലം അളക്കലും കുറ്റിയടിക്കലും മുന്നേറിക്കഴിഞ്ഞിരുന്നു. അതിന് മുന്‍പൊരിക്കലും മുനിസിപ്പാലിറ്റിയിൽ ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ അറിയിപ്പുകളും രേഖാമൂലം ലഭിച്ചിട്ടില്ല.
2017 മെയ് മാസത്തിൽ കളക്ടർ വിളിച്ചു ചേര്‍ത്ത ഒരു യോഗത്തിൽ പാതയുടെ പുതിയ അലൈന്‍മെന്റ് കടന്നു പോകുന്ന സ്ഥലങ്ങൾ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ വിശദീകരിച്ചിരുന്നു. എന്നാൽ ഈ ഗൂഗിൾ മാപ്പിൾ നിന്നും ഏതൊക്കെ സര്‍വ്വേ നമ്പരുകളിലൂടെയാണ് പുതിയ പാത കടുപോകുന്നതെന്നും ആരുടെയൊക്കെ വസ്തു നഷ്ടപ്പെടുമെന്നും എത്രമാത്രം വയലുകൾ നശിപ്പിക്കപ്പെടുമെന്നും പുരയിടങ്ങളും വീടുകളും ഏറ്റെടുക്കപ്പെടേണ്ടി വരുമെന്നും വ്യക്തമാകുമായിരുന്നില്ല. റോഡുപോകുന്നതിന്റെ ഒരു ഏകദേശ രൂപം മാത്രം ലഭിക്കുമായിരുന്ന ഈ പ്രസന്റേഷനെ തുടർന്ന് ആ യോഗത്തിൽ വെച്ച് തന്നെ അതിനെതിരായി നഗരസഭാദ്ധ്യക്ഷയും മറ്റ് തദ്ദേശ സ്വയംഭരണ അദ്ധ്യക്ഷരും പ്രതിഷേധമുയര്‍ത്തിയിരുന്നതും കൂടുതൽ ചര്‍ച്ചകള്‍ക്ക് ശേഷമേ ആ ഭാഗങ്ങളിൽ സ്ഥലമെടുപ്പ് നടത്താവൂ എന്ന് ആവശ്യപ്പെട്ടിരുതുമാണ്.
എന്നാൽ, അതൊന്നും കണക്കിലെടുക്കാതെയാണ് അവർ മുന്നോട്ട് പോയത്. ദേശീയ പാത നിലവിൽ കടന്നുപോകുന്ന കരഭാഗത്ത് തന്നെ ഇരുവശത്തേക്കും സ്ഥലമെടുത്ത് വികസിപ്പിക്കുക, ദേശീയ പാതയിൽ നിന്നും ഇപ്പോൾ നിര്‍ദ്ദേശിച്ചിട്ടുള്ള വട്ടപ്പാറ ബൈപ്പാസിൽ ഇപ്പോൾ എടുത്തിട്ടുള്ള സ്ഥലത്തിനു പുറമേ കൂടുതലായി വേണ്ടി വരുന്ന വളരെ കുറഞ്ഞ സ്ഥലം അതിന്റെ ഇരുവശത്തേക്കും എടുത്ത് അതുവഴി ദേശീയ പാത കടത്തിവിടുക, ഇപ്പോൾ പുതുതായി പ്രഖ്യാപിക്കുന്ന അലൈന്‍മെന്റിന് വ്യത്യസ്തമായി ഏഴെട്ട് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ചതും ജനങ്ങൾ മാനസികമായി ഏതാണ്ട് അംഗീകരിച്ചതുമായ ഒരു അലൈന്‍മെന്റ് ഉണ്ട്, അതിലൂടെ പാത കടത്തിക്കൊണ്ട് പോകുക ഇങ്ങനെ ബദൽ മാര്‍ഗ്ഗങ്ങൾ പലതും ചര്‍ച്ചയിലുള്ളപ്പോൾ അവയുടെ സാദ്ധ്യതകളെയൊന്നും പരിഗണിക്കാതെ, സാങ്കേതികത്വത്തിന്റെ പേരിൽ അതെല്ലാം തള്ളിക്കളഞ്ഞ് പുതിയൊരു അലൈന്‍മെന്റുമായി വരുകയാണ് അധികൃതർ ചെയ്തിരിക്കുന്നത്. ആയത് വിവാദമായപ്പോൾ പുതിയ അലൈന്‍മെന്റ് നഗരസഭ അംഗീകരിച്ചതാണ് എന്ന തരത്തിൽ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുകയും ജനമദ്ധ്യത്തിൽ നഗരസഭയെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നു.
ദേശീയപാതാ വിഭാഗം നടപ്പാക്കുന്ന ഏകപക്ഷീയമായ ഹൈവേ വികസന പരിപാടിയെ ജനകീയമായി ചോദ്യം ചെയ്യുക എന്നതിന് പകരം നഗരസഭയെ പഴിചാരുന്നതുകൊണ്ട് എന്താണ് പ്രയോജനം എന്ന് മനസ്സിലാകുന്നില്ല. പാതയുടെ നിര്‍മ്മാണത്തിലോ, അലൈന്‍മെന്റ് നിശ്ചയിക്കുതിലോ നഗസഭയ്‌കോ, പഞ്ചായത്തുകള്‍ക്കോ യാതൊരു മുൻകൈയ്യുമില്ല. അതത് കാലത്തെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണ് അക്കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. സാമൂഹ്യമായോ, വ്യക്തിപരമായോ വീണ്ടും കെട്ടിപ്പടുക്കാവുന്ന വാണിജ്യ കെട്ടിടങ്ങളും മതസ്ഥാപനങ്ങളും നിര്‍ദ്ദിഷ്ട ഹൈവേ വികസനത്തിൽ ഏറ്റെടുക്കാതെ ഒഴിവാക്കപ്പെടുന്നു എന്നത് വലിയ ആക്ഷേപമാണ്. പുനസൃഷ്ടിക്കാൻ സാദ്ധ്യമല്ലാത്ത വയലുകളും കുന്നുകളും ദുര്‍ബലരായ മനുഷ്യരുടെ വാസഗൃഹങ്ങളും കവർന്നെടുക്കുന്ന വികസന നയത്തിനെതിരായി ഉയർന്നുവരുന്ന ശബ്ദങ്ങളെ വഴിതിരിച്ച് വിടുകയാണ് ദേശീയ പാതാ അലൈന്‍മെന്റിന്റെ ഉത്തരവാദിത്വം നഗരസഭയുടെ തലയിൽ കെട്ടിവെയ്കുന്നതിലൂടെ ചെയ്യുന്നതെന്ന് വ്യക്തമാക്കുവാൻ ആഗ്രഹിക്കുന്നുവെന്നും നഗരസഭാദ്ധ്യക്ഷ ഷാഹിന ടീച്ചർ കൂട്ടിച്ചേര്‍ത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here