സാക്ഷാൽ ഓസിലിന്റെ വക കുഞ്ഞ് ഓസിലിന് ആശംസ
മലപ്പുറം:മഞ്ചേരിയിലെ കുഞ്ഞ് മുഹമ്മദ് ഓസിലിന് സൂപ്പർതാരം സാക്ഷാൽ ഓസിലിന്റെ വക ആശംസ. ‘വരും വർഷങ്ങളിൽ കുഞ്ഞു മുഹമ്മദ് ഓസിലിന് അവന്റെ കുടുംബത്തെ ഒരുപാട് പുഞ്ചിരി കൊണ്ടു നിറയ്ക്കാൻ കഴിയട്ടെ’ എന്നാണ് ആശംസ. ഒപ്പം തന്റെ പേര് കുഞ്ഞിനിട്ടത് വലിയ ആദരവായി കാണുന്നു എന്നും ജർമനിയുടെയും ആഴ്സനലിന്റെയും സൂപ്പർതാരമായ മെസ്യൂട്ട് ഓസിൽ തന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ കുറിച്ചു.
കഴിഞ്ഞ ഏഴിന് ഇംഗ്ലിഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സനൽ, തങ്ങളുടെ സൂപ്പർതാരം ഓസിലിന്റെ പേര് കുഞ്ഞിനിട്ട മഞ്ചേരി ഷാപ്പിൻകുന്ന് സ്വദേശി ഇൻസിമാമുൽ ഹഖിനെയും കുടുംബത്തെയും കുറിച്ച് ഫെയ്സ്ബുക്കിൽ വിഡിയോ ഷെയർ ചെയ്തിരുന്നു.
ഗണ്ണേഴ്സ് ടീമിനോടുള്ള കടുത്ത ആരാധന മൂത്താണ് ഇൻസിമാം കുഞ്ഞിന് അതിലെ താരമായ ഓസിലിന്റെ പേരിട്ടത്. മലപ്പുറത്തിന്റെ ഫുട്ബോൾ കമ്പത്തെക്കുറിച്ചുകൂടി പ്രതിപാദിക്കുന്ന വിഡിയോ ഇപ്പോൾ ലോകം മുഴുവൻ വൈറലായി മാറിയിട്ടുണ്ട്. അതിനു പിന്നാലെയാണ് വിഡിയോ മെസ്യൂട്ട് ഓസിൽ ഇന്നലെ രാത്രി ഷെയർ ചെയ്തത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here