HomeNewsReligionഹജ്ജ്​-2018: യാത്രചെലവ്​ നിശ്ചയിച്ചു

ഹജ്ജ്​-2018: യാത്രചെലവ്​ നിശ്ചയിച്ചു

haj-house

ഹജ്ജ്​-2018: യാത്രചെലവ്​ നിശ്ചയിച്ചു

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട തീർഥാടകരുെട യാത്രനിരക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചു. അസീസിയ കാറ്റഗറിയിൽ ഹജ്ജിന് പുറപ്പെടുന്ന തീർഥാടകൻ ഇത്തവണ 2,22,200 രൂപയാണ് അടക്കേണ്ടത്. ആദ്യഗഡുവായ 81,000 രൂപ കിഴിച്ച് 1,41,200 രൂപയാണ് ഇനി അടക്കേണ്ടത്. ഇൗ വിഭാഗത്തിൽ ഇക്കുറി 20,450 രൂപയുടെ വർധനവുണ്ട്. അസീസിയയിൽ 2017ൽ 2,01,750 രൂപയും 2016ൽ 1,83,300 രൂപയുമായിരുന്നു . ഗ്രീൻ കാറ്റഗറിയിലും സമാന രീതിയിലുള്ള വർധനവാണ് വന്നിരിക്കുന്നത്. ഇൗ വിഭാഗത്തിൽ ഇത്തവണ 2,56,350 രൂപയാണ് അടക്കേണ്ടത്. haj-houseആദ്യഗഡുവായ 81,000 രൂപ കിഴിച്ച് 1,75,350 രൂപ ഗ്രീൻ കാറ്റഗറിക്കാർ ഇനി അടക്കണം. ഗ്രീൻ കാറ്റഗറിയിൽ ഇക്കുറി 21,200 രൂപയുടെ വർധനവാണുള്ളത്. 2017ൽ ഇൗ വിഭാഗത്തിൽ 2,35,150 രൂപയും 2016ൽ 2,17,150 രൂപയുമായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചത്. ബലികർമങ്ങൾ ആവശ്യമുള്ളവർ അധികമായി 8000 രൂപ നൽകണം. നേരത്തെ ഹജ്ജ്, ഉംറ നിർവഹിച്ചവരാണെങ്കിൽ 2000 സൗദി റിയാലും ഈടാക്കും. രണ്ടാം ഗഡു തുക മേയ് 23നകമാണ് അടക്കേണ്ടത്. തെരഞ്ഞെടുക്കപ്പെട്ടവർ ഒന്നാം ഗഡുവായി 81,000 രൂപ അടച്ചിട്ടുണ്ട്. ഇതു കിഴിച്ചിട്ടുള്ള തുകയാണ് അടക്കേണ്ടത്. എസ്.ബി.ഐയുടെയോ യൂനിയൻ ബാങ്കി​െൻറയോ ശാഖകളിൽ പ്രത്യേക പേ ഇൻ സ്ലിപ്പ് ഉപയോഗിച്ചാണ് പണം അടക്കേണ്ടത്. ഓൺലൈനായി അടക്കാനും സൗകര്യമുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!