HomeNewsGeneralറേഷൻ സാധനങ്ങൾ വാങ്ങാൻ ഇനി പകരക്കാരനെ ചുമതലപ്പെടുത്താം

റേഷൻ സാധനങ്ങൾ വാങ്ങാൻ ഇനി പകരക്കാരനെ ചുമതലപ്പെടുത്താം

ration-purchase

റേഷൻ സാധനങ്ങൾ വാങ്ങാൻ ഇനി പകരക്കാരനെ ചുമതലപ്പെടുത്താം

റേഷൻ സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്ക് പകരക്കാരെ ചുമതലപ്പെടുത്താം. സംസ്ഥാനത്തെ റേഷൻകടകളിൽ ഇ-പോസ് മെഷീൻ സ്ഥാപിച്ചതോടെ റേഷൻ സാധനങ്ങൾ ലഭിക്കണമെങ്കിൽ കാർഡ് ഉടമയോ അംഗമോ നേരിട്ട് കടയിൽ ഹാജരാവേണ്ട സാഹചര്യമാണ്. കാർഡിലുള്ള ആർക്കും നേരിട്ട് ഹാജരാവാൻ കഴിയാത്ത സാഹചര്യത്തിൽ ഇൗ നിബന്ധന പ്രയാസകരമായതോടെയാണ് അവർക്ക് വേണ്ടി ‘പകരം സംവിധാനം’ ഉപയോഗിക്കാം എന്ന് കാണിച്ച് സിവിൽ സപ്ലൈസ് ഡയറക്ടർ സർക്കുലർ ഇറക്കിയത്.
ration-cardഗുരുതര രോഗം ബാധിച്ച് കിടപ്പിലായവർ, 65 വയസ്സിന് മേൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർ മാത്രം ഉള്ളതും 16നും 65നും ഇടയിൽ പ്രായമുള്ള മറ്റ് അംഗങ്ങൾ ഇല്ലാത്തതുമായ കാർഡുകൾക്കാണ് പ്രോക്സി‍യെ (പകരക്കാരനെ) ചുമതലപ്പെടുത്താൻ കഴിയുക. പകരക്കാരനാകുന്ന വ്യക്തിക്കും മാനദണ്ഡങ്ങളുണ്ട്. ഗുണഭോക്താവ് ഉൾക്കൊള്ളുന്ന റേഷൻകടയിലെ ഒരു കാർഡിലെ അംഗംതന്നെയായിരിക്കണം പ്രോക്സിയും. പ്രോക്സിയായി ഉൾപ്പെടുത്തുന്ന വ്യക്തിയുടെ ആധികാരികത ഉറപ്പാക്കി മാത്രമേ റേഷൻ വിതരണം നടത്താവൂ. റേഷൻകട ലൈസൻസിയെയോ കുടുംബാംഗങ്ങളെയോ പ്രോക്സിയായി ഉൾപ്പെടുത്തരുെതന്നും സർക്കുലറിലുണ്ട്. താലൂക്ക് സപ്ലൈ ഓഫിസർ പരിശോധന നടത്തിയ ശേഷമേ പ്രോക്സിയെ ഉൾപ്പെടുത്താൻ കഴിയൂ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!