HomeNewsCrimeകാടാമ്പുഴയിൽ മധ്യവയസ്കയെ പീഡിപ്പിച്ച 19 കാരൻ പിടിയിൽ

കാടാമ്പുഴയിൽ മധ്യവയസ്കയെ പീഡിപ്പിച്ച 19 കാരൻ പിടിയിൽ

rapist

കാടാമ്പുഴയിൽ മധ്യവയസ്കയെ പീഡിപ്പിച്ച 19 കാരൻ പിടിയിൽ

കാടാമ്പുഴ: 39 കാരിയെ പീഡിപ്പിച്ച 19 ലാരനെ കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. മാറാക്കര എ.സി നിരപ്പ് സ്വദേശിയായ കബീർ (19) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെക്കുറിച്ച പോസലീസ് പ്രറയുന്നതിപ്രകാരമാണ്.

എറണാംകുളത്ത് ഡ്രൈവറായി ജോലി ചെയ്തുവരികയായൊരുന്ന പ്രതി അയൽവാസിയായ സ്ത്രീയെ അവർ ജോലി ചെയ്യുന്ന എ.സി നിരപ്പിലെ ഫാക്ടറിയിൽ പിന്തുടർന്ന് എത്തുകയും അവർ ജോലി കഴിഞ്ഞ ശേഷം വീട്ടിൽ പോകുന്നതിന് മുമ്പായി വസ്ത്രം മാറുന്ന റൂമിൽ കയറിയപ്പോൾ പിന്നാലെ കയറുകയും ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.ക്രൂരമായ പീഢനത്തിനിരയായ സ്ത്രീ പിന്നീട് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി ചികിത്സ തേടി.

സംഭവശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് വല വിരിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് കബീറിനെ പുത്തനത്താണിയിൽ വച്ച് കാടാമ്പുഴ എസ്.ഐ. വാസുവ സംഘവും അറസ്റ്റ് ചെയ്തത്.തിരൂർ കോടതിയിൽ ഹാജരാക്കിയ കബീറിനെ റിമാന്റ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!