ജനഹൃദയങ്ങളിൽ ഹൃദയാരോഗ്യ സന്ദേശമുണർത്തി ‘റൺ വളാഞ്ചേരി റൺ’ മാരത്തോൺ
വളാഞ്ചേരി: വളാഞ്ചേരിക്കാർക്കിടയിൽ ഹൃദയാരോഗ്യ സന്ദേശമുയർത്തി നടത്തിയ മാരത്തോൺ ഓട്ടം ഒരു നവ്യാനുഭവമായി. വളാഞ്ചേരി നിസാർ ഹോസ്പിറ്റലും, കേരളാ സീഡ്സ് സപോർട്ട്സ് ക്ലബും, നിസാർ കാർഡിയാക് സെൻന്ററും സംയുക്തമായാണ് മിനി മാരത്തോൺ സംഘടിപ്പിച്ചത്.
‘മിടിപ്പുള്ള ഹൃദയമാണ്; എന്റെ നാടിന്റെ കരുത്ത്..!’ എന്ന സന്ദേശമുയർത്തി രാവിലെ ഏഴിന് വളാഞ്ചേരി ജംഗ്ഷനിൽ ആരംഭിച്ച മാരത്തോണിൽ ഇരുനൂറിലേറെ കായികതാരങ്ങൾ പങ്കെടുത്തു. അഡീഷണൽ SI ശ്രീ മുരളി ആണ് മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തത്.
കോട്ടയം സ്വദേശിയായ ആകാശ് ഒന്നാംസ്ഥാനം നേടിയപ്പോൾ, രണ്ടാം സമ്മാനം കൊല്ലം സ്വദേശിയായ ബിനുപീറ്ററും, മൂന്നാം സ്ഥാനം മലപ്പുറം കാളികാവ് സ്വദേശിയായ അബ്ദുൾ ബാസിദും നേടി. മൂന്നു പേരും തവനൂർ ദെയ്റാ സ്പോർട്ട്സ് അക്കാദമിയിലെ വിദ്യാർഥികളാണ്. വിജയികൾക്കും, മാരത്തോൺ പൂർത്തീകരിച്ചവർക്കും നിസാർ ഹോസ്പിറ്റലിൽ സജ്ജമാക്കിയ സദസ്സിൽ വച്ച് സമ്മാനദാനം നിർവഹിച്ചു.
എച്ച്.ഡി.എഫ്.സി ബാങ്ക് മുഖ്യ പ്രായോജകരായ 8 കി.മീ മാരത്തോണിന് ബി.എം.ഡബ്ല്യു,സൌത്ത് ഇന്ത്യൻ ബാങ്ക്, കാത്തലിക്ക് സിറിയൻ ബാങ്ക്, സിനി സ്റ്റുഡിയോ, ട്രോൾ മലപ്പുറം ഫേസ്ബുക്ക് കൂട്ടായ്മ തുടങ്ങിയവർ പ്രായോജകരായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here