ആതവനാട് ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷൻ നടത്തുന്ന ചരിത്ര രേഖാ സർവ്വേക്ക് കാട്ടാംകുന്ന് പാഴിയോട്ട് മനയിൽ നിന്നും തുടക്കം
വളാഞ്ചേരി: സാമൂഹ്യ സാക്ഷരതാ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന സാക്ഷരതാ മിഷൻ പുരാരേഖാ വകുപ്പുമായി ചേർന്ന് നടത്തുന്ന ചരിത്ര രേഖാ സർവ്വേയുടെ ജി.എച്.എസ് കരിപ്പോൾ പത്താംതരം തുല്യത ക്ലാസ് തല ഉദ്ഘാടനം കാട്ടാംകുന്ന് പാഴിയോട്ട് മനയിൽ നിന്നും ആരംഭിച്ചു.
പുരാതന കാലത്ത് ഇന്ത്യയും ചൈനയും വ്യാപാരം നടത്തിയിരുന്ന കാലത്ത് ചൈനയിൽ നിന്നും കപ്പൽയാത്ര വഴി കൊണ്ടുവന്ന 500 വർഷത്തിലധികം പഴക്കമുള്ള ചിനഭരണിയുടെ ചരിത്രവിവരണം പാഴിയോട്ട് ശങ്കരനാരായണ ഭട്ടാചാര്യയിൽ നിന്നും ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രി ടി.മുഹമ്മദ് ഇസ്മായിൽ ശേഖരിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.പി മറിയാമു, മെമ്പർമാരായ, കെ.സാജിത, താഹിറ ബാനു, നസീമ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ.ടി.നിസാർ ബാബു ആതവനാട് പഞ്ചായത്ത് സാക്ഷരതാ മിഷൻ പ്രേരക് എം. ജംഷീറ തുല്യത പഠിതാക്കളായ സുനീറ, മുംതാസ്, മുഹമ്മദ്, സുരേഷ് ആതവനാട് കുടുംബശ്രീ ചെയർപേഴ്സൺ സൗബാനത്ത് എന്നിവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here