HomeNewsInitiativesആ തണലിന് മരണമില്ല; പൊന്നാനി പൈതൃക മ്യൂസിയത്തിനു തണലേകാൻ ഇനി മാറഞ്ചേരിയുടെ ആൽ മരവും

ആ തണലിന് മരണമില്ല; പൊന്നാനി പൈതൃക മ്യൂസിയത്തിനു തണലേകാൻ ഇനി മാറഞ്ചേരിയുടെ ആൽ മരവും

tree-relocation

ആ തണലിന് മരണമില്ല; പൊന്നാനി പൈതൃക മ്യൂസിയത്തിനു തണലേകാൻ ഇനി മാറഞ്ചേരിയുടെ ആൽ മരവും

പൊന്നാനി-ഗുരുവായൂർ റോഡ് വീതി കൂട്ടി റബറൈസ് ചെയ്യുന്നതിന്റെ ഭാഗമായി മുറിച്ചു കളയേണ്ടിയിരുന്ന ഭീമൻ ആൽമരം ഒരു കൂട്ടം പ്രകൃതി സ്നേഹികളുടെ കൂട്ടായ്മയിൽ പൊന്നാനിയിൽ നിർമാണം പൂർത്തി യാകുന്ന ഭാരതപുഴയോരത്തെ പൊന്നാനി കലാ ഗ്രാമത്തിലേക്ക് മാറ്റി. പുതിയ ആകാശവും ഭൂമിയും നൽകി കൊണ്ട്, പുതിയൊരു സംസ്കാരവും സാധ്യതയും മലയാളിക്ക് കാണിച്ചു കൊടുക്കുകയായിരുന്നു.
tree-relocation
പ്രായം ചെന്ന മരങ്ങൾ റെജുവിനെഷൻ ടെക്നോളജി യിലൂടെ പുനർ യൗവനം നൽകുന്നതിലും, വൻ മരങ്ങൾ മാറ്റി സ്ഥാപിക്കാനും ശാസ്ത്രീയ പരിചയം ഉള്ള പൊന്നാനി പാലപ്പെട്ടി സ്വദേശി അനീഷ് നെല്ലിക്കലിന്റെ നേതൃത്വത്തിൽ, ജമാൽ പനമ്പാട്, ഡോ റിയാസ് കെ യൂസഫ് എന്നിവരടങ്ങുന്ന പ്രകൃതി സ്നേഹികളുടെ കൂട്ടയ്മയിലാണ് ആൽമരത്തിന് പുതുജീവൻ ലഭിച്ചത്.
tree-relocation
14/05/18 കാലത്ത് 7 മണിക്ക് തുടങ്ങി തുടർച്ചയായി 35 മണിക്കൂർ പിന്നിട്ടു 15/05/18 വൈകീട്ട് 6 മണിവരെ. നീളുന്ന യജ്ഞത്തിൽ മുഴുവൻ സമയവും കൂടെ ഉണ്ടായിരുന്ന ഇവരെ അഭിനന്ദിക്കാതെ വയ്യ. ഇത്‌ ഒരു സന്ദേശം കൂടിയാണ്. ഇതും കൂടി ഇവിടെ സാധ്യമാണ് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഉപകരിക്കും.
tree-relocation
കഴിഞ്ഞ വർഷം ജൂണിൽ പൊന്നാനി ഹൈവേ യിൽ നിന്നും ഒരു വലിയ പേരാൽ മരം അനീഷിന്റെ മുൻകൈയിൽൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ മാറ്റി നട്ടതു നല്ല രീതിയിൽ വളരുന്നു എന്നുള്ളത് ഏറെ പ്രചോദനം നൽകുന്നു.
tree-relocation
പലവിധ കാരണങ്ങളാൽ ഈ പ്രവർത്തിയെ വിമർശിച്ചവരും, കളിയാക്കിയവരും ഉണ്ട്. റോഡ് വികസനത്തിന്റെ പേരിൽ യാത്രക്കാർക്കും കടക്കാർക്കും ചില പ്രയാസങ്ങൾ ഉണ്ടാവുക സ്വാഭാവികം. ഓരോ സ്ഥലത്തെ ഭൗതിക സാഹചര്യം വച്ച് അതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം. മരം പറിച്ചു മാറ്റിയിടത്തു മാത്രം ആണ് പ്രയാസങ്ങൾ എന്ന തരത്തിൽ പ്രചരണം നടത്തുന്നവരുടെ ലക്ഷ്യം വേറെയാണെന്ന് ഇതിന്റെ അണിഅറക്കാർ പറഞ്ഞുവക്കുന്നു. മിതമായി പറഞ്ഞാൽ അതൊന്നും ഇവിടെ നടക്കാൻ പോകുന്നില്ല എന്ന് കൂടി പറയാതെ വയ്യ.
tree-relocation
വിവിധ സർക്കാർ വകുപ്പുകളായ പി.ഡബ്ല്യൂ,ഡി, കെ.എസ്.ഇ.ബി, കെ.ഡബ്ല്യു.എ, പി.ഡബ്ല്യൂ.ഡി,ബി.എസ്.എൻ.എൽ,എൽ.എസ്.ജി.ഡി എന്നിവയിലെ ജീവനക്കാരുടെയും ഒരു പറ്റം നല്ലവരായ നാട്ടുകാരുടെയും തൊഴിലാളികളുടെയും അശ്രാന്ത പരിശ്രമമാണ് ഇന്ന് വിജയം കണ്ടത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!