ആരോഗ്യ വകുപ്പ് – ക്രിക്കറ്റ് മത്സരം; വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ തുല്യത പഠനകേന്ദ്രം വിജയികൾ
വളാഞ്ചേരി : ജീവിത ശൈലി രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കേരള ആരോഗ്യ വകുപ്പിന്റെയും വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്ടെയും സംയുക്താഭിമുക്യത്തിൽ നടത്തിയ ക്രിക്കറ്റ് മത്സരത്തിൽ വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ തുല്യത പഠനകേന്ദ്രം വിജയികളായി. ഫൈനൽ മത്സരത്തിൽ വളാഞ്ചേരി ബ്രൈറ്റ് അക്കാദമി റണ്ണറപ്പായി.
വിജയികൾക്കുള്ള ട്രോഫികൾ വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ എം. ഷാഹിന ടീച്ചർ വിതരണം ചെയ്തു. ചടങ്ങിൽ വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ എം. മോഹൻദാസ് മാസ്റ്റർ, വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ തോമസ് ജോസഫ് , കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ ടി നിസാർ ബാബു , പ്രേരക്മാരായ കെ പി സാജിത, ടി പി സുജിത, കെ പ്രിയ , യു വസന്ത , നൗഷാദ് , എം ബഷീർ , വിജയൻ തുടങ്ങിയവർ സംബന്ധിച്ചു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here