നിപ്പയ്ക്ക് ഹോമിയോ മരുന്ന്: ഡോക്ടർക്കെതിരെ നടപടിക്ക് ശുപാർശ
മലപ്പുറം: നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയ ഹോമിയോ ഡോക്ടർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കലക്ടർ അമിത് മീണ, ജില്ലാ പൊലീസ് മേധാവിക്കു നിർദേശം നൽകി. പുത്തനത്താണിയിൽ പ്രാക്ടീസ് നടത്തുന്ന ഡോക്ടർക്കെതിരെയാണ് നടപടിക്കു ശുപാർശ. നിപ്പ വൈറസ് രോഗത്തിന് ഹോമിയോ വിഭാഗത്തിൽ മരുന്നു ലഭ്യമാണെന്ന വ്യാജ സന്ദേശം ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണ് പരാതി. താനൂർ മുക്കോല അംബേദ്കർ കോളനിയിലെ ചിലർ നിപ്പ രോഗബാധിതരുമായി അടുത്തിടപഴകിയിട്ടുണ്ടെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും ആഹ്വാനം ചെയ്തു വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here