HomeNewsTrafficവളാഞ്ചേരിയിൽ ഗതാഗത – കച്ചവട നിയന്ത്രണം വരുന്നു

വളാഞ്ചേരിയിൽ ഗതാഗത – കച്ചവട നിയന്ത്രണം വരുന്നു

valanchery-traffic

വളാഞ്ചേരിയിൽ ഗതാഗത – കച്ചവട നിയന്ത്രണം വരുന്നു

വളാഞ്ചേരി: നഗരത്തിലെ വര്ദ്ധിച്ചുവരുന്ന ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും അനധികൃത കച്ചവടക്കാരെ നിയന്ത്രിക്കുന്നതിനും നഗരസഭയിൽ ചേർന്ന യോഗത്തിൽ ധാരണയായി. നഗരസഭാ അധികൃതരുടെയും വ്യാപാരി വ്യവസായികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും അടിയന്തിര യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
നഗരത്തിലെ റോഡുകളിൽ അനധികൃതമായി വാഹനങ്ങൾ പാര്ക്ക് ചെയ്യുന്നത് നിരോധിക്കുവാനും അപ്രകാരം പാര്ക്ക് ചെയ്യുന്ന വാഹനങ്ങൾ ടോവിംഗ് വാഹനമുപയോഗിച്ച് പോലീസ് കസ്റ്റഡിയിലെടുക്കാനും അതിനു വേണ്ടി വരുന്ന ചിലവ് അത്തരം വാഹനമുടമകളിൽ നിന്നും ഈടാക്കുവാനും തീരുമാനിച്ചു. വളാഞ്ചേരിയിൽ നിന്നും വിവിധ സ്ഥലങ്ങളിൽ ജോലിക്ക് പോകുവർ നഗരത്തിലെ റോഡരുകിൽ വാഹനങ്ങൾ രാവിലെ മുതൽ വൈകുന്നേരം വരെ പാര്ക്ക് ചെയ്ത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതും ഇതിന്റെ ഭാഗമായി നടപ്പാക്കും. വാഹനങ്ങൾ പാര്ക്ക് ചെയ്യുന്നതിനായി പേ ആന്ഡ്റ പാര്ക്ക് സംവിധാനം ഏര്പ്പെടടുത്തും.
valanchery-traffic
വളാഞ്ചേരി ബസ്റ്റാന്റിൽ അനധികൃത കച്ചവടം ഒഴിവാക്കുവാനും ബസുകൾ സ്റ്റാന്റിൽ തങ്ങുന്നതിന് സമയം നിശ്ചയിക്കുവാനും ബസ് പാര്ക്കിം ഗിനായി പ്രത്യേകം പ്രത്യേകം സ്ഥലങ്ങൾ അടയാളപ്പെടുത്തി നൽകുന്നതിനും തീരുമാനിച്ചു. ബസ്റ്റാന്റിലെ പോലീസ് എയ്ഡ് പോസ്റ്റ് ശക്തിപ്പെടുത്താനും പെട്ടി ഓട്ടോറിക്ഷകൾ നഗരമദ്ധ്യത്തിൽ പാര്ക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
അനുമതിയില്ലാത്ത എല്ലാത്തരം കച്ചവടങ്ങളും അവസാനിപ്പിക്കുന്നതിനായി പോലീസിന്റെയും – നഗരസഭാ ആരോഗ്യവിഭാഗത്തിന്റെയും സംയുക്ത പരിശോധന നടത്തുവാനും തീരുമാനിച്ചു.
hartal
നഗരസഭയിൽ ചേർന്ന യോഗത്തിൽ നഗരസഭാദ്ധ്യക്ഷ എം. ഷാഹിന ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷൻ കെ.വി. ഉണ്ണികൃഷ്ണൻ, കൗസിലർ ചിന്താമണി രാമകൃഷ്ണൻ, ഷിഹാബുദ്ദീൻ, നഗരസഭാ സെക്രട്ടറി ടി.കെ. സുജിത്, സര്ക്കി്ൾ ഇന്‌്ഷ്പെക്ടർ പ്രമോദ്, വ്യാപാരി സംഘടനാ നേതാക്കളായ ടി.എം. പദ്മകുമാർ, കെ. മുഹമ്മദലി, ബസ് ഉടമാ നേതാക്കളായ താഹിർ, അഷ്‌റഫ്, കുഞ്ഞുമൊയ്തീൻ, തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!