HomeNewsWeatherമഴയിൽ മലപ്പുറത്തിന് നഷ്ടം 7.23 കോടി

മഴയിൽ മലപ്പുറത്തിന് നഷ്ടം 7.23 കോടി

rain

മഴയിൽ മലപ്പുറത്തിന് നഷ്ടം 7.23 കോടി

മലപ്പുറം ∙ നാലുപേരുടെ ജീവനെടുത്ത പെരുമഴയിൽ ജില്ലയിൽ കോടികളുടെ നാശം. മലപ്പുറത്ത് 7.23 കോടിയുടെ നാശനഷ്‌ടമുണ്ടായതായി ജില്ലാ കലക്‌ടർ അമിത് മീണ അറിയിച്ചു. 12 വീടുകൾ പൂർണമായും 160 വീടുകൾ ഭാഗികമായും നശിച്ചു. 47,52,800 രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. കാർഷിക മേഖലയിൽ 6.76 കോടിയുടെ നഷ്ടമുണ്ടായി. ജില്ലയിലെ 41 പഞ്ചായത്തുകളിലാണ് വ്യാപകമായ കൃഷി നാശമുണ്ടായത്. 121.5 ഹെക്‌ടറിലെ നെൽക്കൃഷി വെള്ളത്തിലായി.
240775 വാഴകൾ‌ നശിച്ചു. 4772 റബർ മരങ്ങൾ കടപുഴകി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ റമസാൻ അവധി ദിവസവും റവന്യു ഓഫിസുകൾ തുറന്നു. താലൂക്ക് കേന്ദ്രങ്ങളിൽ കൺട്രോൾ‌ റൂമുകളും തുറന്നു. ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നും ഭക്ഷണം വിതരണം ചെയ്തും ജില്ലാ ദുരന്ത നിവാരണ സമിതി രംഗത്തിറങ്ങി. ഉരുൾപൊട്ടലുണ്ടായ പെരകമണ്ണ വില്ലേജിലെ ചാത്തല്ലൂർ, ഊർങ്ങാട്ടിരിയിലെ വള്ളിപ്പാലം, വെറ്റിലപ്പാറയിലെ കൂരംകല്ല് എന്നിവിടങ്ങളിൽ നാലു ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.
rain
30 കുടുംബങ്ങളിലെ 132 പേരാണ് ക്യാംപുകളിൽ തങ്ങിയത്. ഇവർക്ക് സൗജന്യ ഭക്ഷണം നൽകി. പുള്ളിപ്പാടത്തെ ദുരിതാശ്വാസ ക്യാംപ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. നിലമ്പൂരിൽ പുഴയിൽ കാണാതായ യുവാക്കളെ കണ്ടെത്താൻ നാവികസേനയുടെ പ്രത്യേക സംഘം എത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെ 48 അംഗ സംഘവും ജില്ലയിലെത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!