ആധാരം പണയം വച്ച് ലക്ഷങ്ങൾ തട്ടി: വലിയകുന്ന് സ്വദേശി അറസ്റ്റിൽ
വളാഞ്ചേരി: ആധാരം പണയം വച്ച് ബാങ്കിൽ നിന്നും ലോൺ എടുത്തു നൽകാമെന്ന് പറഞ്ഞ് മറ്റൊരാൾക്ക് പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ. വലിയകുന്ന് കൊട്ടാപ്പുറത്ത് മുഹമ്മദ് ഷാഫിയെയാണ് (43) വളാഞ്ചേരി സി.ഐ. പി പ്രമോദ് അറസ്റ്റ് ചെയ്തത്. മങ്കട കൂട്ടിൽ തയ്യിൽ അബ്ദുൽ നാസറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എട്ട് മാസം മുമ്പാണ് വഞ്ചന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആളുകളുമായി സൗഹൃദം സ്ഥാപിച്ച് പലവിധ തട്ടിപ്പുകൾ നടത്തുന്നയാളാണ് പ്രതിയെന്നും വിവിധ കേസുകളിൽ പ്രതിയായ ഇയാളെക്കുറിച്ച് മലപ്പുറം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരുന്നുണ്ടെന്നും സി.ഐ പി പ്രമോദ് പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here