HomeNewsGeneralഅന്ത്യോദയയ്ക്കു തിരൂരിൽ സ്റ്റോപ്; പരിഗണിക്കുമെന്ന് റെയിൽവേ മന്ത്രി

അന്ത്യോദയയ്ക്കു തിരൂരിൽ സ്റ്റോപ്; പരിഗണിക്കുമെന്ന് റെയിൽവേ മന്ത്രി

et-piyush

അന്ത്യോദയയ്ക്കു തിരൂരിൽ സ്റ്റോപ്; പരിഗണിക്കുമെന്ന് റെയിൽവേ മന്ത്രി

തിരൂർ ∙ അന്ത്യോദയ എക്സ്പ്രസ് ട്രെയിനിനു തിരൂരിൽ സ്റ്റോപ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഉറപ്പ്. ഈ ആവശ്യം ഉന്നയിച്ച് ഇ.ടി.മുഹമ്മദ് ബഷീർ എംപി റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനെ നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നു. തുടർന്നാണ് അന്ത്യോദയ എക്സ്പ്രസ് തിരൂരിൽ നിർത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചത്. വരുമാനവും യാത്രക്കാരുടെ തിരക്കും ഏറെയുള്ള ജില്ലയിൽ അന്ത്യോദയ എക്സ്പ്രസ് ട്രെയിൻ ഉൾപ്പെടെ 30 ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തത് യാത്രാ ദുരിതത്തിനിടയാക്കിയതായി എംപി മന്ത്രിയെ അറിയിച്ചു.
ജില്ലയുടെ വ്യാപാര വ്യവസായ രംഗത്തെ പുരോഗതിക്കും കാർഷിക മേഖലയുടെ വളർച്ചയ്ക്കും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന് ചർച്ചയിൽ എംപി ആവശ്യപ്പെട്ടു. മിക്ക ദീർഘദൂര ട്രെയിനുകൾക്കും ജില്ലയിലെവിടെയും സ്റ്റോപ്പില്ലാത്തതിനാൽ കോഴിക്കോട്, ഷൊർണൂർ സ്റ്റേഷനുകളിലെത്തി യാത്ര തുടരേണ്ട അവസ്ഥയിലാണ് ജനങ്ങൾ. അന്ത്യോദയ എക്സ്പ്രസ് ട്രെയിനുകളെ കൂടാതെ മറ്റു ചില പ്രധാന ട്രെയിനുകൾക്കും സ്റ്റോപ് അനുവദിക്കണമെന്ന് എംപി ആവശ്യപ്പെട്ടിരുന്നു.
et-piyush
എംപി പ്രകടിപ്പിച്ച പൊതുവികാരം കണക്കിലെടുത്ത് അനുകൂലമായ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകി.ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കാതെ ജില്ലയോട് തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റയിൽവേ ബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ളവരുമായും ഇ.ടി.മുഹമ്മദ് ബഷീർ എംപി ചർച്ച നടത്തിയിട്ടുണ്ട്.
എംപിമാരുടെ ഇടപെടലിനെ തുടർന്നാണ് നേരത്തേ അന്ത്യോദയ എക്സ്പ്രസ് ട്രെയിൻ നിർത്താത്ത ആലപ്പുഴ, കാസർകോട് സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!