HomeNewsNRIകോഴിക്കോട് വിമാനത്താവളത്തിലേക്ക് കെഎസ്ആർടിസി ഫ്ലൈ ബസ് തുടങ്ങി

കോഴിക്കോട് വിമാനത്താവളത്തിലേക്ക് കെഎസ്ആർടിസി ഫ്ലൈ ബസ് തുടങ്ങി

fly-bus

കോഴിക്കോട് വിമാനത്താവളത്തിലേക്ക് കെഎസ്ആർടിസി ഫ്ലൈ ബസ് തുടങ്ങി

കരിപ്പൂർ: വിമാനയാത്രക്കാരുടെ സൗകര്യാർഥം കോഴിക്കോട് നഗരവും വിമാനത്താവളവും ബന്ധിപ്പിച്ചു കെഎസ്ആർടിസിയുടെ ഫ്ലൈ ബസ് സർവീസ് ആരംഭിച്ചു. ദിവസവും ആറു വീതം സർവീസുകൾ ഉണ്ടാകും. ടി.വി.ഇബ്രാഹിം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാധ്യക്ഷൻ സി.കെ.നാടിക്കുട്ടി ആധ്യക്ഷ്യം വഹിച്ചു. എയർപോർട്ട് ഡയറക്ടർ കെ.ശ്രീനിവാസ റാവു, കെഎസ്ആർടിസി സോണൽ ഓഫിസർമാരായ ജോഷി ജോസ്, കെ.ടി.സെബി, പഞ്ചായത്ത് അംഗം ജൽസാദിയ എന്നിവർ പ്രസംഗിച്ചു.
fly-bus
ഈ സർവീസിൻറെ പ്രത്യേകതകൾ:
1. കൃത്യസമയത്തുള്ള സർവീസ് ഓപ്പറേഷൻ
2. വെടിപ്പായും വൃത്തിയായുമുള്ള സൂക്ഷിപ്പ്
3. ഹൃദ്യമായ പരിചരണം
4. ലഗേജുകൾക്ക് ഒരു പരിധിവരെ സൗജന്യമായി കൊണ്ടുപോകുവാനുള്ള സൗകര്യം
5. അത്യാധുനിക ശീതീകരണം
fly-bus
പുറപ്പെടുന്ന സമയങ്ങൾ എയർപോർട്ടിലും സിറ്റി/സെൻട്രൽ ബസ്സ്സ്റ്റാൻഡുകളിലും പ്രദർശിപ്പിക്കുന്നതാണ്. ഡൊമസ്റ്റിക് ഇൻറർനാഷണൽ എയർപോർട്ടുകളിലെല്ലാം അറൈവൽ/ഡിപ്പാർച്ചർ പോയിൻറുകൾ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യം 21 സീറ്റുകളുള്ള മിനി ബസ്സുകളാണ് പ്ലാൻ ചെയ്തിരുന്നതെങ്കിലും യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് അത് 42 സീറ്റുള്ള ബസ്സുകളാക്കി മാറ്റുകയാണുണ്ടായത്.
∙കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന സമയം: രാവിലെ 6.45, 9.20, 11.40, 2.20, 4.45, 7.10.
∙വിമാനത്താവളത്തിൽനിന്ന്: രാവിലെ 8.00, 10.30, 1.10, 3.30, 6.00, 8.20.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!