HomeNewsViolenceസെനറ്റ് തെരഞ്ഞെടുപ്പിനിടെ സംഘർഷം; അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്

സെനറ്റ് തെരഞ്ഞെടുപ്പിനിടെ സംഘർഷം; അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്

sfi-msf-conflict

സെനറ്റ് തെരഞ്ഞെടുപ്പിനിടെ സംഘർഷം; അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റിലേക്കുള്ള വിദ്യാർഥി പ്രതിനിധി തെരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ-എം.എസ്.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്.
sfi-msf-conflict
യൂനിവേഴ്‌സിറ്റി യൂനിയൻ ജനറൽ സെക്രട്ടറി മുഹമ്മദലി ശിഹാബ്, മലപ്പുറം പ്രിയദർശിനി കോളജിലെ യു.യു.സി ആദിൽ റസ്ഹാൻ, എസ്.എഫ്.ഐ മലപ്പുറം ജില്ല വൈസ് പ്രസിഡൻറ് ഹരികൃഷ്ണപാൽ, തൃശൂർ ജില്ല പ്രസിഡൻറ് ജാസിർ ഇക്ബാൽ, സർവകലാശാല പഠനവകുപ്പിലെ വിദ്യാർഥി പി. ഷഫീഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തെരഞ്ഞെടുപ്പ് നടന്ന സെനറ്റ് ഹൗസിലായിരുന്നു അക്രമസംഭവങ്ങളുടെ തുടക്കം.
sfi-msf
കള്ളവോട്ട് ചെയ്യാൻ എസ്.എഫ്.ഐ ശ്രമിച്ചതായി എം.എസ്.എഫും തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ തുടങ്ങിയത് മുതൽ എം.എസ്.എഫ് പ്രശ്നങ്ങളുണ്ടാക്കിയതായി എസ്.എഫ്.ഐയും ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കാൻ അൽപസമയം കൂടി ബാക്കിനിൽക്കെ എസ്.എഫ്.ഐയുടെ യു.യു.സി വോട്ട് ചെയ്യാനെത്തിയത് എം.എസ്.എഫ് ഏജൻറുമാർ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിനിടയാക്കിയത്. ഇതോടെ ഇരുകൂട്ടരെയും പൊലീസ് മാറ്റി.
sfi-msf-conflict
ഇതിനിടെ തെരഞ്ഞെടുപ്പിനായി തൃശൂർ ജില്ലയിൽ നിന്നെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് നേരെ ദേശീയപാതയിൽ ആക്രമണം നടന്നു. കൂരിയാെട്ടത്തിയപ്പോൾ കാറിലെത്തിയ സംഘം തടഞ്ഞ് ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. ബസി​െൻറ ചില്ലും തകർന്നു. കള്ളവോട്ട് ചെയ്യാനുള്ള എസ്.എഫ്.ഐ ശ്രമം തടഞ്ഞ പ്രവർത്തകർക്ക് നേരെ അക്രമം നടത്തിയതായും ബൂത്ത് ഏജൻറിനും സ്ഥാനാർഥിക്കും യു.യു.സിമാർക്കും പരിക്കേറ്റതായും എം.എസ്.എഫ് പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!