കെ.എസ്.ഇ.ബി. ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു
വളാഞ്ചേരി: വൈദ്യുതിബോർഡിൽ ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽപദ്ധതി നടപ്പാക്കുന്നു. കുടിശ്ശിക വരുത്തിയ ഉപയോക്താക്കൾക്ക് പലിശയിനത്തിൽ വലിയ ഇളവുകൾ നൽകിയാണ് കെ.എസ്.ഇ.ബി. പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. രണ്ടുവർഷംമുതൽ അഞ്ചുവർഷംവരെയുള്ള കുടിശികയ്ക്ക് 18-ശതമാനം പലിശയെന്നത് എട്ട് ശതമാനമായും അഞ്ച് വർഷത്തിന് മുകളിൽ കുടിശ്ശികയുള്ളവർക്ക് പിഴപ്പലിശ ആറ് ശതമാനമായുമാണ് ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് നിയമനടപടികളിൽനിന്ന് ഒഴിവാകാൻ ഈ അവസരം ഉപയോഗപ്പെടുത്താം. റവന്യു റിക്കവറി നടപടികൾക്കായി ശുപാർശ ചെയ്തിട്ടുള്ളവരുടെ അപേക്ഷയും പരിഗണിക്കുന്നുണ്ട്.
കുടിശ്ശിക തീർപ്പാക്കാനുള്ള അപേക്ഷകൾ ഓഗസ്റ്റ് 31 വരെ സെക്‌ഷൻ ഓഫീസുകളിൽ സ്വീകരിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here