HomeNewsPublic Issueതിരൂർ റെയിൽ‌വെ സ്റ്റേഷനോടുള്ള അവഗണനക്കെതിരെ സർവ്വകക്ഷി സംഘം റെയിൽ‌വെ മന്ത്രിക്ക്‌ നിവേദനം നൽകി

തിരൂർ റെയിൽ‌വെ സ്റ്റേഷനോടുള്ള അവഗണനക്കെതിരെ സർവ്വകക്ഷി സംഘം റെയിൽ‌വെ മന്ത്രിക്ക്‌ നിവേദനം നൽകി

railway-stop

തിരൂർ റെയിൽ‌വെ സ്റ്റേഷനോടുള്ള അവഗണനക്കെതിരെ സർവ്വകക്ഷി സംഘം റെയിൽ‌വെ മന്ത്രിക്ക്‌ നിവേദനം നൽകി

തിരൂർ : എണ്ണമറ്റ ദീർഘദൂര ട്രെയിനുകൾക്ക്‌ സ്റ്റോപ്പില്ലാതെ റെയിൽ‌വെ ഭൂപടത്തിൽ നിന്ന് തിരൂരിനെ ഇല്ലാതാക്കാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നും, നിർത്താതെ പോകുന്ന ട്രെയിനുകൾക്ക്‌ തിരൂരിൽ സ്റ്റോപ്പനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ കൊണ്ട്‌ പൊന്നാനി എം.പി ഇ.ടി മുഹമ്മദ്‌ ബഷീർ, തിരൂർ നഗരസഭ ചെയർമ്മാൻ കെ.ബാവയുടെയും, പ്രതിപക്ഷനേതാവ്‌ കെ.പി ഹുസൈൻന്റെയും നേതൃത്വത്തിൽ സർവ്വകക്ഷി സംഘം കേന്ദ്ര റെയിൽ‌വെ മന്ത്രി പിയൂഷ്‌ ഗോയലിനെ കണ്ടു നിവേദനം നൽകി.
railway-stop
അന്ത്യോദയ എക്സ്പ്രസ് ട്രെയിൻ ഉടൻ നിർത്താൻ നടപടികൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. മറ്റു നാലു പ്രധാന ട്രെയിനുകൾകൂടി തിരൂരിൽ നിർത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. തിരൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ എണ്ണവും വരുമാനവും സംബന്ധിച്ച് വിവരങ്ങൾ പരിശോധിച്ച് കൂടുതൽ എക്സ്പ്രസ് ട്രെയിനുകൾ നിർത്തുന്നതിനായി റെയിൽവേ ബോർഡിനു നിർദേശം നൽകിയിട്ടുണ്ട്.
piyush-goyal
നഗരസഭാ അംഗങ്ങളായ പി.കുഞ്ഞീതു, കെ.പി.കുഞ്ഞുമൊയ്തീൻ, മുസ്‍ലിം ലീഗ് നേതാക്കളായ കീഴേടത്തിൽ ഇബ്രാഹിം ഹാജി, എ.കെ.സെയ്താലിക്കുട്ടി, സിപിഎം തിരൂർ ഏരിയാ സെക്രട്ടറി പി.ഹംസക്കുട്ടി, എൽഡിഎഫ് കൺവീനർ പിമ്പുറത്ത് ശ്രീനിവാസൻ, ബിജെപി തിരൂർ നിയോജകമണ്ഡലം പ്രസിഡന്റ് കെ.പ്രദീപ്കുമാർ, വ്യാപാരി സംഘടനാ പ്രതിനിധി കെ.കെ.റസാക്ക് ഹാജി എന്നിവരാണ് ഇന്നലെ ഡൽഹിലെത്തി മന്ത്രിയെയും റെയിൽവേ ബോർഡ് അധികൃതരെയും നേരിൽക്കണ്ട് ചർച്ച നടത്തിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!