കേന്ദ്ര റോഡ് ഫണ്ടിൽ മലപ്പുറം ജില്ലക്ക് അവഗണന
കുറ്റിപ്പുറം: കേന്ദ്രസർക്കാർ അനുവദിക്കുന്ന കേന്ദ്ര റോഡ് ഫണ്ട് (സി.ആർ.എഫ്) സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഭിക്കുന്നത് കണ്ണൂർ ജില്ലക്ക്. മലപ്പുറം ജില്ലയിലെ റോഡുകളുടെ നവീകരണത്തിനായി ഈ ഫണ്ട് ലഭിച്ചത് വിരളമായി മാത്രം. നടുവട്ടം തണ്ണീർകോട് റോഡ് നിർമാണത്തിന് മാത്രമാണ് ഈ ഫണ്ട് ലഭിച്ചത്. കുറ്റിപ്പുറം ബി.പി അങ്ങാടി-ചമ്രവട്ടം പാതയുടെ നവീകരണത്തിനായി 40 കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ട് കാലങ്ങളായെങ്കിലും എം.പിമാരുടേയും സംസ്ഥാന സർക്കാറിെൻറയും ഇടപെടലില്ലാത്തതിനാൽ ഫണ്ട് ലഭിച്ചിട്ടില്ല.
കണ്ണൂർ ജില്ലയിൽ ദേശീയപാതയല്ലാത്ത പല റോഡുകളും ഈ ഫണ്ട് ഉപയോഗിച്ച് നവീകരണം നടന്ന് വരുകയാണ്. കുറ്റിപ്പുറം മുതൽ ബി.പി അങ്ങാടി വരെയും ബി.പി അങ്ങാടി മുതൽ ചമ്രവട്ടം വരെയും റോഡ് അടിത്തറ മാറ്റിനിർമിക്കാനാണ് ഇത്രയും തുക ആവശ്യപ്പെട്ടത്. എന്നാൽ, സംസ്ഥാന സർക്കാറിെൻറ ഇടപെടലില്ലാത്തതിനാൽ അനുകൂല നടപടിയുണ്ടായിട്ടില്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here