‘വേരുകൾ തേടിയുള്ള യാത്ര’ ഇന്ന് പ്രകാശനം ചെയ്യും
വളാഞ്ചേരി: വളാഞ്ചേരിയുടെ കാർഷിക സാംസ്കാരിക ചരിത്രം ചികഞ്ഞെടുത്ത തയ്യാറാക്കിയ ഡോക്യുമെന്റ്റി ‘വേരുകൾ തേടിയുള്ള യാത്ര’ പ്രദർശനത്തിനൊരുങ്ങുന്നു. ഡോക്യുമെന്റ്റിയുടെ പ്രകാശന കർമ്മം ഇന്ന് വൈകുന്നേരം 4 മണിക്ക് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ: കെ.ടി ജലീൽ നിർവ്വഹിക്കും.
കാട്ടിപ്പരുത്തി എന്ന വളാഞ്ചേരി പട്ടണം ഉൾപ്പെടുന്ന പ്രദേശത്തിന്റെ കാർഷിക സാംസ്കാരിക ചരിത്രമാണ് ഡോക്യുമെന്റ്റിയുടെ പ്രമേയം. വിവിധ വിഷയങ്ങളാക്കി തിരിച്ച ഈ ഡോക്യുമെന്ററിയിൽ പ്രദേശത്തെ പഴയ തലമുറകളിൽ പെട്ട പല പ്രമുഖ വ്യക്തികൾ അവരുടെ അനുഭവങ്ങളും അറിവുകളും പറയുന്നു. ഈ നാടിന്റെ രാഷ്ട്രീയമായ ഉന്നമനവും വികസനവും ഇതിൽ ഉൾപ്പെടുന്നുവെന്ന് പ്രാദേശിക ചരിത്ര വിവരശേഖരണത്തിനായി ഡോക്യുമെന്റ്റി തയ്യാറാകിയ റിയാസ് വളാഞ്ചേരി വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു.
വളാഞ്ചേരി നഗരസഭയും കുടുംബശ്രീയും ചേർന്നാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഡൊക്യുമെന്ററിയുടെ പ്രകാശനം ഒരുക്കുന്നത്. ചടങ്ങിൽ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ, വളാഞ്ചേരി നഗരസഭാധ്യക്ഷ ഷാഹിന ടീച്ചർ എന്നിവർ പങ്കെടുക്കും. പ്രകാശന ചടങ്ങിൽ കുടുംബശ്രീ ബാലസഭയുടെ കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, വയലി നാട്ടറിവ് പഠനകേന്ദ്രം നടത്തുന്ന നാടൻ കലകളുടെ പ്രദർശനം, കുളത്തൂർ ബ്ലാക്ക് കർട്ടൻ അവതിരിപ്പിക്കുന്ന നാടകം തുടങ്ങിയ അരങ്ങേറും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here