വളാഞ്ചേരിയിൽ ഭരണസമിതി രാജിവെക്കണമെന്ന് പ്രതിപക്ഷം
വളാഞ്ചേരി: ചൊവ്വാഴ്ച നടന്ന വളാഞ്ചേരി നഗരസഭയുടെ യോഗത്തിൽനിന്ന് പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയി. സഹപ്രവർത്തകരായ കൗൺസിലർമാർ മുനിസിപ്പാലിറ്റിയിൽ വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് എതിര് നിൽക്കുകയാണെന്നും തന്നെ സത്യസന്ധമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും രാജിവെച്ച നഗരസഭാധ്യക്ഷ ആരോപിച്ചിരുന്നു. ഇക്കാര്യം ഇവർ ചാനലുകൾക്ക് അഭിമുഖവും പത്രമാധ്യമങ്ങൾക്ക് വാർത്താക്കുറിപ്പുകളായും നൽകിയിരുന്നു.
ഭരണകക്ഷിയിലുള്ള അംഗംതന്നെയാണ് നഗരസഭാധ്യക്ഷപദവിയും കൗൺസിലർ സ്ഥാനവും രാജിവച്ചത്. ഭരണസമിതി രാജിവെച്ച് പുതിയ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് പ്രതിപക്ഷനേതാവ് ടി.പി. അബ്ദുൾഗഫൂർ ആവശ്യപ്പെട്ടു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here