നിർധനരായ അന്ധ ദമ്പതികളുടെ വീട് പണി ഏറ്റെടുത്ത് നടത്തി മൂർക്കനാട് വിന്നേഴ്സ് ക്ലബ് മാതൃകയാകുന്നു
മൂർക്കനാട് : തെരുവിൽ പാട്ടുപാടി ഉപജീവനം നടത്തുന്ന അന്ധ ദമ്പതികളുടെ പണിപൂർത്തിയാകാത്ത വീടുപണി ഏറ്റെടുത്ത് മൂർക്കനാട് പൊട്ടിക്കുഴി പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന വിന്നേഴ്സ് ആര്ട്സ് ആൻഡ് സ്പോർട്സ് ക്ലബ് മാതൃകയാവുന്നു. പൊട്ടിക്കുഴി റേഷൻ പീടിക പരിസരത്തു താമസിക്കുന്ന പൂന്തോട്ടത്തിൽ നാസർ-പാത്തുട്ടി എന്ന അന്ധ ദമ്പതികളാണ് തങ്ങൾ തെരുവിൽ പാട്ട് പാടിയും സുമനസുകളുടെ സഹായം കൊണ്ടും സ്വരൂപിച്ച പണം കൊണ്ട് മാസങ്ങൾക്ക് മുൻപ് വീട് പണി തുടങ്ങിയത്. എന്നാൽ നിത്യവൃത്തിക്ക് പോലും വകയില്ലാതെ ആയതോടെ ഇടക്കാലത്ത് വെച്ച് നിന്ന് പോയ വീടുപണി പൂർത്തിയാക്കാൻ എന്ത് ചെയ്യണമെന്നറിയാതെ ഒറ്റപ്പെട്ടുപോയ അവസരത്തിലാണ് വിന്നേഴ്സ് മൂർക്കനാട് പ്രവർത്തകർ ഈ സാമൂഹിക ദൗത്യം ഏറ്റെടുത്തത്. ഇപ്പോൾ ഏകദേശം 4 ലക്ഷം രൂപ ചെലവ് വരുന്ന ജോലികളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നതെന്നും ഇനിയും ഇത്തരം സാമൂഹ്യ സാംസ്കാരിക സേവന രംഗത്തു ശ്രദ്ധിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ക്ലബെന്നും ഭാരവാഹികൾ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here