A debate on social networking sites conducted at Valanchery community hall
ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ ജനകീയമായതായി കവിയും എഴുത്തുകാരനുമായ എം.എം. സചീന്ദ്രന്‍ അഭിപ്രായപ്പെട്ടു. വളാഞ്ചേരി ഗ്രാമപ്പഞ്ചായത്തും സ്വരാജ് ലൈബ്രറിയും എഴുത്തൊരുമയും ചേര്‍ന്ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ഫെയ്‌സ്ബുക്ക് സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ-മതസംഘടനകളെല്ലാം ഫേസ്ബുക്ക് ഉപയോഗിക്കുന്നത് അതിന്റെ ജനകീയത തിരിച്ചറിഞ്ഞുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. അബ്ദുല്‍ഗഫൂര്‍ അധ്യക്ഷതവഹിച്ചു. സലീം അഞ്ചല്‍, സുബ്രഹ്മണ്യന്‍ (സൈബര്‍ സെല്‍ വിഭാഗം), ജില്ലാപഞ്ചായത്ത് മെമ്പര്‍ കെ.എം. അബ്ദുല്‍ഗഫൂര്‍, ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ പാറയ്ക്കല്‍, അഷ്‌റഫലി കാളിയത്ത് എന്നിവര്‍ പ്രസംഗിച്ചു.
Summary:A debate on social networking sites conducted at Valanchery community hall
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here