പെരിന്തൽമണ്ണ-കൊയിലാണ്ടി ടിടി ഏറ്റെടുത്തു യാത്രക്കർ; ആദ്യ ദിന കളക്ഷൻ 84,286 രൂപ
കെ എസ് ആർ ടി സി പെരിന്തൽമണ്ണ – താമരശ്ശേരി – കൊയിലാണ്ടി ടിടി സർവീസിൽ അവധിക്കാലമായിട്ടും മികച്ച വരുമാനം. ആദ്യദിവസമായ 29ന് 84,286 രൂപ വരുമാനം ലഭിച്ചു. അവധിക്കാലം കഴിയുന്നതോടെ പ്രതിദിനം 1.5 ലക്ഷം രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കെഎസ്ആർടിസി ആസ്ഥാനത്തുചേർന്ന യോഗത്തിൽ വരുമാനം വിലയിരുത്തി. ചെയിൻ സർവീസുമായി മുന്നോട്ടുപോകാൻ തീരുമാനമായി. പെരിന്തൽമണ്ണയിൽനിന്ന് അരീക്കോട്, മുക്കം, താമരശേരി, കൊയിലാണ്ടി എന്നിവിടങ്ങളിലേക്കു നേരിട്ട് യാത്ര ചെയ്യാവുന്ന ആദ്യ സർവീസാണിത്. താമരശേരി, പെരിന്തൽമണ്ണ ഡിപ്പോകളിൽനിന്ന് 7 വീതം ബസുകളാണ് സർവീസ് നടത്തുന്നത്.
കൊയിലാണ്ടി – പെരിന്തൽമണ്ണ ടൗൺ ടു ടൗൺ ബസ് സർവ്വീസിന് കൊയിലാണ്ടിയിൽ സ്വീകരണം നൽകിയപ്പോൾ. കെ.ദാസൻ MLA ,നഗരസഭാ ചെയർമാൻ കെ. സത്യൻ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here