HomeNewsRelationshipകല്യാണപ്പെണ്ണ് ഒളിച്ചോടി; സുഹൃത്തുക്കൾക്ക് ബിരിയാണി വിളമ്പി വരൻ-വീഡിയോ

കല്യാണപ്പെണ്ണ് ഒളിച്ചോടി; സുഹൃത്തുക്കൾക്ക് ബിരിയാണി വിളമ്പി വരൻ-വീഡിയോ

കല്യാണപ്പെണ്ണ് ഒളിച്ചോടി; സുഹൃത്തുക്കൾക്ക് ബിരിയാണി വിളമ്പി വരൻ-വീഡിയോ

വളാഞ്ചേരി: ഒൻപത് വർഷത്തോളം പരസ്പരം പ്രണയിച്ച് നിശ്ചയമുറപ്പിച്ച പെൺകുട്ടി മറ്റൊരു യുവാവുമായി ഒളിച്ചോടിയതിൽ സുഹൃത്തുക്കൾക്ക് വിരുന്നൊരുക്കി പൊന്നാനി സ്വദേശിയായ വരൻ.പൊന്നാനി സ്വദേശി സ്വാലിഹും തെക്കപ്പുറം സ്വദേശിനിയായ യുവതിയും തമ്മിൽ ഒൻപത് വർഷമായി പ്രണയത്തിലായിരുന്നു.
ad
ശേഷം ഇരുവരുടെയും നിക്കാഹ് നടക്കുകയും വിവാഹത്തിന് ഒരു വർഷം ഇടയും നൽകി.ശേഷം വരൻ വിദേശത്തേക്ക് മടങ്ങി. തുടർന്നായിരുന്നു പൊന്നാനി വണ്ടിപ്പേട്ട സ്വദേശിയായ മറ്റൊരു യുവാവുമായി യുവതി അടുപ്പത്തിലായത്.തുടർന്ന് കഴിഞ്ഞ ദിവസം ഇരുവരും വയനാട്ടിലേക്ക് ഒളിച്ചോടുകയും ശേഷം പൊന്നാനി പൊലീസ് തിരികെ കൊണ്ടുവരികയും ചെയ്തിരുന്നു.സംഭവത്തോടുള്ള പ്രതികരണമായാണ് വരൻ സുഹൃത്തുക്കൾക്കും സഹോദരങ്ങൾക്കും ഭക്ഷണം നൽകി ആഘോഷിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളിൽ പരക്കുന്ന വിഡിയോ ദൃശ്യത്തിൽ സുഹൃത്തുക്കൾ പറയുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!