മഴയത്ത് തിരക്കിട്ട് പായുന്ന ജനത്തിനിടയിൽ വികലാംഗ യാചകന് കരുതലായി യുവതി; വീഡിയോ വൈറൽ
വളാഞ്ചേരി: മൂല്യങ്ങളുടെ യഥാർഥ സ്വരലയമെന്തെന്നറിയാൻ വളാഞ്ചേരിക്കാർക്ക് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ഒരു ചെറു വീഡിയോ വേണ്ടി വന്നു എന്ന നിലയിലാണ്. വളരെ നിസ്വാർതമായ ഒരു പ്രവർത്തിയിലൂടെ നമ്മുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് വളാഞ്ചേരി പട്ടണത്തിലെ ഈ കാൽനടയാത്രക്കാരിയായ യുവതി. പട്ടണത്തിലെ സ്ഥിരം സാന്നിധ്യമായ ഒരു വികലാംഗയാചകൻ അദ്ദേഹത്തിന്റെ സ്വയം തള്ളിനീക്കുന്ന ഉന്തുവണ്ടിയുമായി നീങ്ങുന്നതിനിടെയാണ് മഴ വന്നത്. വളാഞ്ചേരി ജംഗ്ഷണിൽ അഴുക്ക് ചാലിന്റെ സ്ലാബ് ഉയർന്ന് നിൽക്കയാൽ അദ്ദേഹത്തിന് പെട്ടെന്ന് വന്ന മഴയിൽ നിന്ന് ഒഴിഞ്ഞ് മാറിനിൽക്കാൻ കഴിഞ്ഞില്ല. തൊട്ട് പിറകിൽ വരികയായിരുന്ന ഒരു അജ്ഞാത യുവതി ഇദ്ദേഹത്തിന് കരുതലായത്. വളരെ സമയമെടുത്ത് നീങ്ങേണ്ട ആ സാധുമനുഷ്യന് ഒരു കടയുടെ മുന്നിൽ എത്തിപ്പെടാൻ വേണ്ടിവന്ന സമയമത്രയും തന്റെ സമയം മാറ്റിവച്ച് അവർ കൂടെനിന്നു.
ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പിസ്റ്റൺ ഹാർട്സ് എന്ന ഇൻസ്റ്റഗ്രാം യൂസറാണ് വീഡിയോ സമൂഹമാധ്യമങ്ങളിലെത്തിച്ചത്. ഇന്ന് വളാഞ്ചേരി നടന്ന ഒരു സുന്ദര കാഴ്‌ച്ച എന്ന പേരിൽ ലക്ഷക്കണക്കിന് ആളുകളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ വീഡിയോ കണ്ട് അഭിനന്ദനം അറിയിച്ചത്. പുണ്യ റമളാൻ മാസത്തിൽ വളരെ സുഖമുള്ള ഒരു കാഴ്ച കണ്ടു എന്ന അഭിപ്രായമാണ് ഓൺലൈനിൽ ഒറ്റകെട്ടായി ഉയരുന്നത്.
വീഡിയോ കാണാം:
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here