വളാഞ്ചേരിയിൽ എടിഎമ്മിൽ നിന്നും പണം തട്ടിയ യുവാവ് പിടിയിൽ
പണം നിക്ഷേപിച്ചശേഷമായിരുന്നു തട്ടിപ്പ്. രണ്ടുമാസത്തിനുള്ളില്‍ അഞ്ചുതവണകളിലായി 11,04,300 രൂപയാണ് ഇയാള്‍ കവര്‍ന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സപ്തംബര്‍ നാലുമുതല്‍ നവംബര്‍ മൂന്നുവരെ ഇന്ത്യന്‍ഓവര്‍സീസ് ബാങ്കിന്റെ വളാഞ്ചേരി ശാഖയിലുള്ള എ.ടി.എമ്മില്‍ പണംനിക്ഷേപിച്ചിരുന്ന സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് അശ്വിന്‍പ്രസാദ്. ബാങ്കിലെത്തി രഹസ്യകോഡ് ഉപയോഗിച്ചാണ് എ.ടി.എമ്മില്‍ ഇയാള്‍ പണംനിക്ഷേപിച്ചിരുന്നത്. നിക്ഷേപിച്ച തുക ബാങ്ക് മാനേജര്‍ ഉറപ്പാക്കും.
പണം നിക്ഷേപിക്കാൻ ഉപയോഗിച്ച അതേ രഹസ്യകോഡ് ഉപയോഗിച്ച് ഇയാള്‍ പിന്നീട് പണം പിന്‍വലിക്കുകയായിരുന്നു. പണം നിക്ഷേപിക്കാനുള്ള കരാര്‍ പിന്നീട് മറ്റൊരു ഏജന്‍സിക്ക് കൈമാറിയതോടെയാണ് തട്ടിപ്പ് പുറത്തായത്. അതുവരെയുള്ള ഇടപാടുകളുടെ പട്ടിക പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടര്‍ന്ന് ഐ.ഒ.ബി ബ്രാഞ്ച് മാനേജര്‍ ഏജന്‍സിയുടെ കേരള കോഓര്‍ഡിനേറ്ററെ വിവരമറിയിച്ചു. അദ്ദേഹം വളാഞ്ചേരി സ്റ്റേഷനില്‍ പരാതിനല്‍കി.
തുടര്‍ന്നാണ് വളാഞ്ചേരി എസ്.ഐ പി.കെ. രാജ്മോഹന്‍, ഗ്രേഡ് എസ്.ഐ രവി, സീനിയര്‍ സി.പി.ഒമാരായ പ്രസന്നകുമാര്‍, നസീര്‍ തിരൂര്‍ക്കാട് തുടങ്ങിയവര്‍ ചേര്‍ന്ന് ഇയാളെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ്ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here