HomeNewsEducationഎസ്.എസ്.എൽ.സി; ഇത്തവണയും മലപ്പുറത്ത് എ പ്ലസ് വിപ്ലവം

എസ്.എസ്.എൽ.സി; ഇത്തവണയും മലപ്പുറത്ത് എ പ്ലസ് വിപ്ലവം

sslc-results

എസ്.എസ്.എൽ.സി; ഇത്തവണയും മലപ്പുറത്ത് എ പ്ലസ് വിപ്ലവം

കോട്ടയ്ക്കൽ: എസ്.എസ്.എൽ.സി. പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ എ പ്ലസുകൾ നേടിയതിൽ ഇത്തവണയും മലപ്പുറംതന്നെ മുന്നിൽ. 5970 കുട്ടികളാണ് എല്ലാവിഷയത്തിലും എ പ്ലസ് നേടി ജില്ലയ്ക്ക് അഭിമാനമായത്. കഴിഞ്ഞവർഷം 5702 കുട്ടികൾക്ക് മുഴുവൻ എ പ്ലസ് ലഭിച്ചു. 268 കുട്ടികളുടെ വർധന. 80,052 കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. 78,335 കുട്ടികൾ വിജയിച്ചു. വിജയം 97.86 ശതമാനം.
sslc-results
എ പ്ലസ് ജേതാക്കളിൽ മുന്നിൽ മലപ്പുറം വിദ്യാഭ്യാസ ജില്ല. 2493 കുട്ടികൾക്ക് മുഴുവൻ എ പ്ലസ്. തിരൂർ-886, വണ്ടൂർ-1158, തിരൂരങ്ങാടി-1433 എന്നിങ്ങനെയാണ് എ പ്ലസ് വിജയങ്ങൾ. എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്. സ്‌കൂളിലാണ് സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ എ പ്ലസ്; 284 കുട്ടികൾക്ക്.
bright-academy
ജില്ലയിലെ 144 സ്‌കൂളുകളിലെ പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞവർഷം 132 സ്‌കൂളുകളായിരുന്നു. 26 സർക്കാർ സ്‌കൂളുകൾ നൂറുശതമാനം വിജയംകൊയ്തപ്പോൾ 10 എയ്ഡഡ് സ്‌കൂളുകളും 108 അൺ എയ്ഡഡ് സ്‌കൂളുകളും ഈ നേട്ടം സ്വന്തമാക്കി. മലപ്പുറം വിദ്യഭ്യാസജില്ലയിൽ 52, തിരൂരിൽ 32, വണ്ടൂരിൽ 26, തിരൂരങ്ങാടിയിൽ 34 എന്നിങ്ങനെ സ്‌കൂളുകൾ നൂറുശതമാനം സ്വന്തമാക്കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!