HomeNewsEducationവിദ്യാർഥിനിയുടെ സർട്ടിഫിക്കറ്റുകൾ കുറ്റിപ്പുറത്തെ പോളിടെക്നിക് കോളജ് അധികൃതർ തടഞ്ഞു വെച്ചതായി പരാതി

വിദ്യാർഥിനിയുടെ സർട്ടിഫിക്കറ്റുകൾ കുറ്റിപ്പുറത്തെ പോളിടെക്നിക് കോളജ് അധികൃതർ തടഞ്ഞു വെച്ചതായി പരാതി

kuttippuram-kmct

വിദ്യാർഥിനിയുടെ സർട്ടിഫിക്കറ്റുകൾ കുറ്റിപ്പുറത്തെ പോളിടെക്നിക് കോളജ് അധികൃതർ തടഞ്ഞു വെച്ചതായി പരാതി

കുറ്റിപ്പുറം: പോളി ഡിപ്ലോമ പഠനം പൂർത്തിയാക്കിയ വിദ്യാർഥിനിയുടെ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും കോളജ് അധികൃതർ തടഞ്ഞുവെച്ചതായി പരാതി. കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളജ് അധികൃതർക്കെതിരെയാണ് മലപ്പുറം പടിഞ്ഞാട്ടുമുറി സ്വദേശിനി മലപ്പുറം എസ്.പിക്ക് പരാതി നൽകിയത്. 2014ൽ മെക്കാനിക്കൽ എൻജിനീയറിങ് കോഴ്സിന് ചേർന്ന വിദ്യാർഥിനിയോട് എസ്.സി, എസ്.ടി വിഭാഗത്തിൽപെടുന്നതായതിനാൽ ഫീസ് വേണ്ടെന്നാണ് പറഞ്ഞിരുന്നത്. സെൽഫ് ഫിനാൻസിങ് കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ഗ്രാൻറ് ലഭിക്കില്ലെന്നാണ് കോളജ് അധികൃതർ വിദ്യാർഥിനിയെ അറിയിച്ചത്. ഇതോടെയാണ് വിദ്യാർഥിനി ജില്ല പൊലീസ് മേധാവിയെ സമീപിച്ചത്. കോളജിൽ പഠനം പൂർത്തിയാക്കിയവർ ഫീസ് അടക്കണമെന്നും അല്ലാത്തവരുടെ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുമെന്ന് പ്രവേശന പത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് കോളജ് അധികൃതരുടെ നിലപാട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!