HomeNewsEducationNewsഓൺലൈൻ പഠനത്തിൽ പാവനാടകവുമായി ഇരിമ്പിളിയത്തെ അദ്ധ്യാപകൻ

ഓൺലൈൻ പഠനത്തിൽ പാവനാടകവുമായി ഇരിമ്പിളിയത്തെ അദ്ധ്യാപകൻ

online-class-puppet

ഓൺലൈൻ പഠനത്തിൽ പാവനാടകവുമായി ഇരിമ്പിളിയത്തെ അദ്ധ്യാപകൻ

ഇരിമ്പിളിയം: ഓൺലൈൻ പഠനത്തിൽ പാവനാടകവുമായി ഇരിമ്പിളിയം ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്‌കൂൾ ഹയർ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപകൻ ഡോ: എം.പി ഷാഹുൽ ഹമീദ്. ഹയർസെക്കണ്ടറി രണ്ടാം വർഷ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ “മാച്ച്ബോക്സ്” എന്ന പാഠമാണ് പാവനാടകത്തിലൂടെ ഓൺലൈൻ ആയി അവതരിപ്പിക്കുന്നത്. കൈവിരലുകളിൽ ചലിപ്പിക്കുന്ന “കൈ പാവകൾ” ആണ് പാവ നാടകത്തിനു ഉപയോഗിച്ചിരിക്കുന്നത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകൾ, ന്യൂസ് പേപ്പർ എന്നിവ ഉപയോഗിച്ചാണ് പാവകളെ നിർമിച്ചിരിക്കുന്നത്. പ്രശസ്ത ബംഗാളി എഴുത്തുകാരി ആശാപൂർണ ദേബി സ്ത്രീ ശാക്തീകരണം മുൻനിർത്തി എഴുതിയ “മാച്ച് ബോക്സ്” (തീപ്പെട്ടി) എന്ന ചെറുകഥ തനിമയാർന്ന രീതിയിൽ അവതരിപ്പിക്കുന്നുണ്ട് പാവനാടകത്തിൽ. പത്തു മിനിറ്റിൽ ഒതുങ്ങുന്ന പാവനാടകം, കഥയിലെ ഇതിവൃത്തം ചോർന്നു പോകാതെ, ലളിതമായ ഇംഗ്ലീഷ് ഭാഷയിൽ പാഠഭാഗം വിദ്യാർത്ഥികൾക്കിടയിൽ എത്തിക്കുന്നു. പാവനാടകം വിദ്യാര്ഥികളിലെ ഭാഷ നൈപുണി വളർത്തിക്കൊണ്ടുവരാൻ പറ്റുന്ന ഏറ്റവും നല്ല മാധ്യമമാണ്. നൈസർഗ്ഗികവും ജൈവികതയും ഉള്ള ഭാഷ പ്രയോഗങ്ങൾ ഓൺലൈൻ പഠന പ്രക്രിയകളിൽ പലപ്പോഴും പിന്തള്ളപ്പെടുകയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ രൂപപ്പെടുത്തിയ ഭാഷാപ്രയോഗങ്ങൾ മനുഷ്യന്റെ തനതു ഭാഷ ശൈലിയെ ഇല്ലാതാക്കുകയും ചെയ്യാറുണ്ട്. ഇത്തരം അവസരങ്ങളിൽ പാവനാടകങ്ങൾ പോലുള്ള മാധ്യമങ്ങളിലൂടെ പഠിതാവിന്റെ നൈസര്ഗികവും,സൃഷ്ടിപരവുമായ ഭാഷ ശൈലികളെ, ഉച്ചാരണത്തെ വളർത്തിയെടുക്കേണ്ടതുണ്ട് എന്ന് വിലയിരുത്തുന്നു ഡോ: എം.പി ഷാഹുൽ ഹമീദ്. വിക്ടേഴ്‌സ് ചാനലിന് അനുബന്ധമായിട്ടാണ് പാഠഭാഗം ക്രമീകരിച്ചിരിക്കുന്നത്. പാവനാടകം Click Here എന്ന യുട്യൂബ് ലിങ്കിൽ ലഭ്യമാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!