ചവിട്ടുകളിപ്പാട്ടുകൾ പാടി ചികിത്സയ്ക്ക് പണം സമാഹരിച്ച് ചവിട്ടുകളിസംഘം
വളാഞ്ചേരി: ചവിട്ടുകളിപ്പാട്ടുകൾ പാടി കാൻസർരോഗിയ്ക്ക് ചികിത്സാസഹായധനം ശേഖരിച്ച് എടയൂർ വടക്കുമ്പ്രം ചെമ്പൻകാവ് ചവിട്ടുകളിസംഘം. തിണ്ടലം കോളനിയിലെ പി.പി. സുന്ദരിയുടെ ചികിത്സയ്ക്കാണ് ഇവർ സഹായവുമായെത്തിയത്. എടയൂർ ഗ്രാമപ്പഞ്ചായത്തിലെ വിവധസ്ഥലങ്ങളിൽ ചവിട്ടുകളിപ്പാട്ടുകൾ പാടിയായിരുന്നു പണം സമാഹരിച്ചത്.

representational image
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് കക്കംചിറയിൽ ഉദ്ഘാടനം ചെയ്തു. ചവിട്ടുകളിയാശാൻ പി.പി. നാടി അധ്യക്ഷനായി. സംഘം പ്രസിഡന്റ് പി.പി. രാമകൃഷ്ണൻ, സെക്രട്ടറി ഒ. ബാബു, കുമാരൻ പടപ്പയിൽ, പി.പി. കുഞ്ഞാണി, പി.പി. അബി, ടി. കൃഷ്ണകുമാർ, നൗഷാദ് ചക്കുംപടി എന്നിവർ പ്രസംഗിച്ചു. ശേഖരിച്ച തുക വാർഡംഗം മോഹനകൃഷ്ണൻ സംഘം ഭാരവാഹികൾ മുഖേന സുന്ദരിയുടെ കുടുംബത്തിന് കൈമാറി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here