പാണ്ടികശാല സ്വദേശിയെ കുറ്റിപ്പുറത്ത് റെയിൽപ്പാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തി
തീവണ്ടിതട്ടി കാല്‍മുറിഞ്ഞനിലയില്‍ യുവാവിനെ റെയില്‍പാളത്തിന് സമീപം കണ്ടെത്തി. കുറ്റിപ്പുറം പാണ്ടികശാല താഴെഅങ്ങാടി സ്വദേശി നിഷാദിനെ (27)യാണ് പരിക്കേറ്റനിലയില്‍ കണ്ടെത്തിയത്.
കുറ്റിപ്പുറം റെയില്‍േവ സ്റ്റേഷന് സമീപം ശനിയാഴ്ച ഉച്ചയോടെയാണ് കാല്‍മുറിഞ്ഞ നിലയില്‍ യുവാവിനെ കണ്ടെത്തിയത്. ഗുഡ്സ് വണ്ടിയാണ് ഇടിച്ചതെന്നാണ് കരുതുന്നത്. നാട്ടുകാരും യാത്രക്കാരുംചേര്‍ന്ന് തിരൂര്‍ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here