കഞ്ഞിപ്പുര – മൂടാൽ ബൈപ്പാസ്; ആം ആദ്മി പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു
പുത്തനത്താണി: ആം ആദ്മി പാർട്ടി മണ്ഡലം കോട്ടക്കൽ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ കഞ്ഞിപ്പുര – മൂടാൽ ബൈപ്പാസ് റോഡ് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധം സംഘടിപ്പിച്ചു. 10 വർഷത്തിലേറെയായി മുടങ്ങി കിടക്കുന്ന റോഡിൻ്റെ പ്രവർത്തിപൂർത്തിയാക്കുക, ജനങ്ങൾക്കുള്ള ദുരിതം അവസാനിപ്പിക്കുക, സർക്കാറിൽ നിന്നും കൃത്യമായ ഫണ്ട് മാറ്റി വെച്ച് ബാക്കിയുള്ള പ്രവർത്തികൾ പൂർത്തികരിച്ച് ജനങ്ങൾക്ക് ഗതാഗത സൗകര്യം ഒരുക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 3 മണിക്ക് കഞ്ഞിപ്പുരയിൽ നിന്നും ആരംഭിച്ച പ്രതിഷേധം നിരവധി ആളുകളുടെ ഒപ്പ് ശേഖരണത്തോടെ വൈകുന്നേരം 6 മണിക്ക് മൂടാൽ പരിസരത്ത് സമാപിച്ചു. മണ്ഡലം കോഡിനേറ്റർ ഹാരിസ് കുറ്റിപ്പുറം അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ:സഗീർ പ്രതിഷേധം ഉത്ഘാടനം ചെയ്തു. രാഷ്ട്രീയ കാര്യ സമിതി അംഗം ഷമീർ കുറ്റൂർ മുഖ്യ പ്രഭാഷണവും,നടത്തി തുടർന്ന് മുഖ്യമന്ത്രിക്കുള്ള നിവേദനത്തിൻ്റെ ഒപ്പ് ശേഖരണം കഞ്ഞിപ്പുര വ്യാപാരി വ്യവസായി എകോപന സമിതി വൈസ് പ്രസിഡണ്ട് ശംസുദ്ധിന് നൽകി കൊണ്ട് ക്യാമ്പയിൻ ആരംഭിച്ചു. ജില്ലാ ആക്ടീവ് വളണ്ടിയർമാരായ. ബക്കർ കുണ്ടുപുഴക്കൽ, അൻവർ ഒതുക്കുങ്ങൾ, ഷബീറലി മാസ്റ്റർ, റശീദ് കുറ്റിപ്പാല, ശാഫി തവനൂർ, അലി കള്ളിവളപ്പിൽ, പ്രദീപ് കുമാർ എന്നിവർ നേത്യത്വം നൽകി. റഹിം ആർ.ടി.ഐ നന്ദിയും പറഞ്ഞു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here